New Update
Advertisment
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ഒരു യുവതി നടത്തിയ അഭ്യര്‍ത്ഥനയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 'ആ മാസ്‌ക് ഒന്ന് മാറ്റൂ. മുഖമൊന്ന് കണ്ടോട്ടേ...' എന്നായിരുന്നു യുവതിയുടെ അഭ്യര്‍ത്ഥന.
കൃഷ്ണഗിരിയിൽനിന്നും ചെന്നൈയിലേക്ക് പോകും വഴിയാണ് സ്റ്റാലിനെ യുവതി തടഞ്ഞുനിർത്തിയത്. ‘സാർ മാസ്ക് മാറ്റൂ, ഒന്ന് കണ്ടോട്ടെ..’ യുവതിയുടെ അഭ്യർഥന കേട്ടതോടെ സ്റ്റാലിൻ കാർ നിർത്തി. സർ, ഒരു സെക്കൻഡ് എങ്കിലും മാസ്ക് മാറ്റൂ സർ, എത്ര വർഷങ്ങളായി ഈ മുഖം നേരിൽ കാണാൻ കാത്തിരിക്കുന്നു..’ ഒടുവില്‍ യുവതിയുടെ ആവശ്യപ്രകാരം സ്റ്റാലിന്‍ പുഞ്ചിരിയോടെ മാസ്‌ക് മാറ്റി.