Advertisment

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഗംഗാധരന്‍ ആയിരുന്നെങ്കില്‍ ഇത്തവണ നാസര്‍ ആണ്. അതിനു മുമ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് അത് വിജയ രാഘവന്‍ സര്‍ ആയിരുന്നു. ഇത്തവണ നടന്‍ ഇര്‍ഷാദും; നിയമസഭയില്‍ ദലീമയ്ക്ക് പാട്ടു പാടാമെങ്കില്‍ തനിക്കെന്തു കൊണ്ട് പാട്ടു പാടിക്കൂടായെന്ന് രമ്യ ഹരിദാസ് 

New Update

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്‌ .താനൊരു പാട്ട് പാടിയാല്‍ പോലും തനിക്കെതിരെ വ്യാപക അധിക്ഷേപം നടക്കുകയാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും രമ്യ ഹരിദാസ് പറയുന്നു.

Advertisment

publive-image

‘നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഗംഗാധരന്‍ ആയിരുന്നെങ്കില്‍ ഇത്തവണ നാസര്‍ ആണ്. അതിനു മുമ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് അത് വിജയ രാഘവന്‍ സര്‍ ആയിരുന്നു. ഇത്തവണ നടന്‍ ഇര്‍ഷാദും,’ രമ്യ ഹരിദാസ് പറഞ്ഞു.

‘ ഞാനൊരു പാട്ട് പാടിയാല്‍ തെറ്റ്. നിയമസഭയില്‍ ദലീമ പാട്ട് പാടിയതോ? ഞാന്‍ അവരെ വളരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അവര്‍ പാടിയതില്‍ ഒരു തെറ്റുമില്ല. പക്ഷെ എന്തു കൊണ്ട് രമ്യ ഹരിദാസിന് പാടിക്കൂടാ. ദലീമയ്ക്കും രമ്യ ഹരിദാസിനും ഇവിടെ പാടാന്‍ പറ്റണം. പാട്ട് പാടുന്നത് എന്റെ സ്വാതന്ത്രമാണ്,’ രമ്യ ഹരിദാസ് പറഞ്ഞു.

remya haridas remya haridas speaks
Advertisment