വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി റെനോ 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, August 7, 2020

വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി റെനോ. 2020 ഓഗസ്റ്റ് 1 മുതല്‍ 31 വരെ ബുക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ആയിരിക്കും ഈ ഓഫറുകള്‍ ലഭിക്കുക.

ഇത്തവണ, ഓഫറുകള്‍ പ്രദേശാധിഷ്ഠിതമാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി ഉപഭോക്താക്കള്‍ക്ക് 6.99 ശതമാനം പലിശനിരക്കില്‍ വാഹനം സ്വന്തമാക്കാനും സാധിക്കും. ആദ്യ നാല് മാസത്തേക്ക് ഇഎംഐ അടവുകള്‍ ഉണ്ടായിരിക്കുന്നതല്ല.

നേരത്തെ ഇത് മൂന്ന് മാസമായിരുന്നു. റെനോയുടെ ജനപ്രീയ മോഡലുകളായ ക്വിഡ്, ട്രൈബര്‍, ഡസ്റ്റര്‍ മോഡലുകള്‍ക്കാണ് ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുക. അത് എന്തെല്ലാമെന്ന് പരിശോധിക്കാം.

കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ റെനോ ക്വിഡ് ഉപഭോക്താക്കള്‍ക്ക് 40,000 രൂപ കിഴിവ് ലഭിക്കും. 7,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവും ബാധകമാണ്. ഇന്ത്യയുടെ ബാക്കി ഭാഗങ്ങളില്‍ 35,000 രൂപയുടെ ആനുകൂല്യങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്.

ക്വിഡ് RxL 800 സിസി വകഭേദം 3.99 ലക്ഷം രൂപ എക്‌സ്‌ഷോറും വിലയില്‍ കേരള ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 2.94 ലക്ഷം രൂപയില്‍ നിന്നാണ് റെനോ ക്വിഡ് വില ആരംഭിക്കുന്നത്. രണ്ട് എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും വാഹനത്തില്‍ ലഭ്യമാണ്.

4.99 ലക്ഷം രൂപയില്‍ നിന്നാണ് റെനോ ട്രൈബര്‍ വില ആരംഭിക്കുന്നത്. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെ കിഴിവ് ലഭിക്കും.

×