Advertisment

രഞ്ജി ട്രോഫി 2022-23: റാഞ്ചിയിലും ജയ്‌പൂരിലും നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു സാംസണ്‍ നായകന്‍ !

New Update

തിരുവനന്തപുരം: രഞ്ജി ട്രോഫി 2022-23 സീസണില്‍ റാഞ്ചിയിലും ജയ്‌പൂരിലും നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിന്‍റെ ഉപനായകന്‍ സിജോമോന്‍ ജോസഫാണ്. യുവ പ്രതീക്ഷയായ ഷോണ്‍ റോജറാണ് സ്‌ക്വാഡിലെ ശ്രദ്ധേയ താരം. ഷോണിന് പുറമെ കൃഷ്‌ണ പ്രസാദും വൈശാഖ് ചന്ദ്രനും സച്ചിന്‍ സുരേഷും പുതുമുഖങ്ങളായി ടീമിലുണ്ട്.

Advertisment

publive-image

ഫിറ്റ്‌നസ് തെളിയിച്ച ശേഷം രാഹുല്‍ പി സ്‌ക്വാഡിനൊപ്പം ചേരും. ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍. ഡിസംബര്‍ 10ന് കേരള ടീം റാഞ്ചിയിലേക്ക് തിരിക്കും. ഡിസംബര്‍ പതിമൂന്നാം തിയതിയാണ് ഝാർഖണ്ഡിന് എതിരായ മത്സരം.

രാജസ്ഥാനെതിരായ രണ്ടാം മത്സരം ഇരുപതാം തിയതി ആരംഭിക്കും. 27-ാം തിയതി മുതല്‍ ഛത്തീസ്‌ഗഢിന് എതിരെയും ജനുവരി മൂന്ന് മുതല്‍ ഗോവയ്ക്ക് എതിരെയും 10 മുതല്‍ സര്‍വീസസിന് എതിരെയും 17 മുതല്‍ കര്‍ണാടകയ്ക്ക് എതിരെയും 24 മുതല്‍ പുതുച്ചേരിക്ക് എതിരെയുമാണ് കേരളത്തിന്‍റെ മറ്റ് മത്സരങ്ങള്‍.

Advertisment