അവനെത്തി ; മകൻ പിറന്ന സന്തോഷം പങ്കുവച്ച് രഞ്ജിൻ രാജ്

ഫിലിം ഡസ്ക്
Monday, May 17, 2021

ഐഡിയ സ്റ്റാർ സിംഗറിലൂടെ ഗായകനായി എത്തി പിന്നീട് മലയാളത്തിലെ മികച്ച സംഗീത സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് രഞ്ജിൻ രാജ്. ജോസഫ് എന്ന സിനിമയിലെ “പൂമുത്തോളെ” എന്ന ഗാനം രഞ്ജിനെ ഏറെ പ്രശസ്തനാക്കിയിരുന്നു.

ഇപ്പോഴിതാ, ജീവിതത്തിലേക്ക് പുതിയൊരാൾ കൂടിയെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് രഞ്ജിൻ. തനിക്കും ഭാര്യ ശിൽപ്പ തുളസിയ്ക്കും ഒരു ആൺകുഞ്ഞ് പിറന്ന വിശേഷമാണ് സോഷ്യൽ മീഡിയയിലൂടെ രഞ്ജിൻ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി എത്തിയ രഞ്ജിൻ പരസ്യങ്ങൾ, ജിംഗിളുകൾ, ഹ്രസ്വചിത്രങ്ങൾ, സംഗീത ആൽബങ്ങൾ എന്നിവയിലൂടെയാണ് കരിയറിന്റെ തുടക്കത്തിൽ ശ്രദ്ധ നേടിയത്. പിന്നീട് നിത്യ ഹരിത നായകൻ എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി സിനിമയിലും അരങ്ങേറ്റം കുറിച്ചു.

×