തിരുവനന്തപുരം: ജീവിത പ്രാരാബ്ദങ്ങള്‍ അതിജീവിച്ച് ഐഐഎം റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ആര്‍ രഞ്ജിത്തിന് കാലിക്കറ്റ് യൂണിവേഴിസിറ്റിയില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിട്ടും തഴയപ്പെട്ടോ എന്നത് സംബന്ധിച്ച് വിവാദം കനക്കുകയാണ്. ഇപ്പോള്‍ വിഷയത്തില്‍ രഞ്ജിത്ത് തന്നെ പ്രതികരിച്ചിരിക്കുകയാണ്.
/sathyam/media/post_attachments/9a6oFgXT2l6GBt9Cx2Ho.jpg)
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നോട്ടിഫിക്കേഷന്‍ വന്ന സമയത്ത് നാല് ഒഴിവുകള്‍ എന്നായിരുന്നു. പിഎച്ച്ഡി ചെയ്യുന്ന സമയത്തായിരുന്നു അതിന്റെ അപ്ലിക്കേഷന്‍ വന്നത്. ഞാനും അപ്ലൈ ചെയ്തിരുന്നു. ഇന്റര്‍വ്യൂ ഞാന്‍ നന്നായിട്ട് പെര്‍ഫോം ചെയ്തു. അവസാനം റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ ഞാന്‍ നാലാം റാങ്കിലാണ് ഉള്ളത്.
ഞാന്‍ കുറച്ചു കൂടി മെച്ചപ്പെട്ട റാങ്ക് പ്രതീക്ഷിച്ചിരുന്നു. നാലാം റാങ്കല്ലേ കിട്ടുമായിരിക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ അവര്‍ മൂന്ന് പേര്‍ക്ക് നിയമനം നല്‍കി. നാലാമത്തെ വേക്കന്‍സി ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണ്.
എനിക്ക് യോഗ്യതയുണ്ടെന്ന് അവര്‍ക്ക് തോന്നുകയായിരുന്നെങ്കില്‍ അതെനിക്ക് തരണമായിരുന്നു. ഞാന്‍ കുറേപ്പേരുമായി സംസാരിച്ചിരുന്നു. അവര് പറയുന്നത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഒന്നും അറിയിക്കുന്നില്ലെന്നാണ്. യോഗ്യതയുള്ളവരുണ്ടെങ്കില്‍ അവസരം കൊടുക്കണമെന്നും രഞ്ജിത്ത് പറഞ്ഞു.