ആ വാർത്ത തെറ്റായിരുന്നു !

New Update

ഇക്കഴിഞ്ഞ ഏപ്രിൽ 23 ന് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഒരോ വ്യക്തിക്കും താൻ ഒരു കിലോ ആട്ട ( ഗോതമ്പുപൊടി) വീതം നൽകുമെന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ അറിയച്ചതിൻപ്രകാരം ഡൽഹിയിലെത്തിയ ആട്ട നിറച്ച ട്രക്കിൽനിന്നും പാക്കറ്റുകൾ വാങ്ങിയവർ വീട്ടിൽച്ചെന്ന് അതഴിച്ചുനോ ക്കിയപ്പോൾ അതിനുള്ളിൽ 15000 രൂപവീതമായിരുന്നെന്ന മെസ്സേജുകൾ സമൂഹമാധ്യമങ്ങളിലെല്ലാം  വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു കിലോ ആട്ട വേണ്ടായെന്നുകരുതി പുശ്ചിച്ചു വാങ്ങാതെ പോയവർ പലരും പിന്നീട് ദുഖിതരായെന്നും മെസ്സേജുകളിൽ പറഞ്ഞിരുന്നു.

Advertisment

publive-image

രാജ്യത്തും വിദേശത്തുനിന്നുo വരെ ധാരാളമാളുകൾ ആമിർ ഖാനെ അഭിനന്ദിച്ചുകൊണ്ടു സന്ദേശങ്ങളയച്ചു. ആവശ്യക്കാരെ കണ്ടെത്താനുള്ള അദ്ദേഹത്തിൻറെ അപാരബുദ്ധിയെയും ആളുകൾ പ്രകീർത്തിച്ചു.

അഭിനന്ദനങ്ങൾ ധാരാളമായി പ്രവഹിച്ചപ്പോൾ  ഇതേപ്പറ്റി തികച്ചും അജ്ഞാതനായിരുന്ന ആമീർ ഖാൻ  വിശദീകരണവുമായി രംഗത്തുവന്നു. അദ്ദേഹത്തിൻ്റെ ട്വീറ്റ് ഇപ്രകാരമാണ്:-

Aamir Khan
@aamir_khan

Guys, I am not the person putting money in wheat bags. Its either a fake story completely, or Robin Hood doesn't want to reveal himself!
Stay safe.
Love.

Advertisment