ദേശീയ സുരക്ഷാ ഏജന്‍സിയുടെ കാവല്‍ വേണ്ട ; സുരക്ഷയ്ക്കായി സിആര്‍പിഎഫ് തന്നെ മതിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: ദേശീയ സുരക്ഷാ ഏജന്‍സിയുടെ കാവല്‍ വേണ്ടെന്നും സുരക്ഷയ്ക്കായി സിആര്‍പിഎഫ് തന്നെ മതിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  .  നിലവിലെ രീതി പ്രകാരം ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലാണ് അദ്ദേഹത്തിന് നല്‍കേണ്ടത്.

Advertisment

publive-image

അമിത് ഷായ്ക്ക് മുമ്പ് രാജ്നാഥ് സിങ്, പി ചിദംബരം, സുശീല്‍ കുമാര്‍ ഷിന്‍ഡെ, ശിവ്‍രാജ് സിങ് ചൗഹാന്‍ എന്നിവര്‍ക്ക് എന്‍എസ്ജി സുരക്ഷ നല്‍കിയിരുന്നു.

ഇന്‍റലിജന്‍സ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി എംഎച്ച്എ കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന വ്യക്തിയാണ് അമിത് ഷാ.

Advertisment