New Update
താമരശ്ശേരി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഉയർത്തിയ ദേശീയ പതാക രാത്രിയായിട്ടു താഴ്ത്തിയില്ല. കടിപ്പാറ പഞ്ചായത്ത് നാലാം വാർഡിലെ ചമൽ വള്ളുവർക്കു ന്ന് ആദിവാസി കോളനിക്ക് സമീപം നടുക്കുന്നുമ്മൽ അംഗനവാടിയിലാണ് രാത്രിയായിട്ടും ദേശീയ പതാക താഴ്ത്താതിരുന്നത്.
Advertisment
അംഗനവാടി ടീച്ചറായ ശാരദയും, ഹെൽപ്പർ രജനിയും പതാക ഉയർത്തി സ്ഥലം വിടുകയായിരുന്നു. രാത്രി പതാക താഴ്ത്താത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപവാസികൾ പോലീസിൽ വിവരമറിയിച്ചു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി രാത്രി 8 മണിക്ക് പതാക താഴ്ത്തി. ജീവനക്കാർക്കെതിരെ ചട്ടപ്രകാരം നടപടി സ്വീകരിക്കും.