റിപ്പബ്ലിക് ദിന പരേഡില്‍ 23 ടാബ്ലോകള്‍ അണിനിരക്കും; ഇത്തവണ കേരളത്തിന്റെ സ്ത്രീശക്തിയും

New Update

publive-image

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രൗഢി കൂട്ടാന്‍ അണിനിരക്കുന്നത് 23 ടാബ്ലോകളാണ്. പരേഡിൽ 17 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ടാബ്ലോകള്‍ക്കൊപ്പം വിവിധ മന്ത്രാലയങ്ങളുടെയും വിഭാഗങ്ങളുടെയും ആറ് ടാബ്ലോകളും ചേർത്ത് 23 ടാബ്ലോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, സാമ്പത്തിക പുരോഗതി, ശക്തമായ ആഭ്യന്തര-ബാഹ്യ സുരക്ഷ എന്നിവ ചിത്രീകരിക്കുന്ന ടാബ്ലോകളാണ് കര്‍ത്തവ്യ പഥില്‍ അണിനിരക്കാന്‍ പോകുന്നത്.  ഇതിൽ സ്ത്രീശക്തിയും നാടന്‍കലാ പാരമ്പര്യവും അണിനിരക്കുന്ന പ്ലോട്ടുമായി കേരളവും ഉണ്ട്.  ഇത്തവണ വനിതകൾ മാത്രമുള്ള 24 അംഗ സമാഗമം കേറാമത്തെ പ്രതിനിധീകരിച്ചുകൊണ്ട് കാലാവതരണം നടത്തുന്നത്.

Advertisment

കേരളത്തിൽ നിന്നും കളരിപ്പയറ്റ്, ശിങ്കാരിമേളം എന്നിവയ്ക്ക് പുറമെ ഇത്തവണ ആദ്യമായി ഗോത്ര നൃത്തവുമുണ്ട്.  ഇതിനൊപ്പം കുടുംബശ്രീ പദ്ധതിയേയും സാക്ഷരതാ മിഷനേയും നിശ്ചല ദൃശ്യത്തിൽ ഉയർത്തിക്കാട്ടും. പ്ലോട്ട് തയ്യാറാക്കുന്നത് ബേപ്പൂർ ഉരുവിന്റെ മാതൃകയിലാണ്. നിശ്ച ദൃശ്യത്തിൽ 96 മാറ്റത്തെ വയസിൽ സാക്ഷരതാ പരീക്ഷ ജയിച്ച് നാരീശക്തി പുരസ്‌കാരം നേടിയ ചേപ്പാട് സ്വദേശി കാർത്യായനി അമ്മയുടെ പ്രതിമയാണ് മുന്നിൽ ഉള്ളത്.

നഞ്ചിയമ്മയുടെ നേതൃത്വത്തിലുള്ള അട്ടപ്പാടിയിലെ ഗോത്രകലാമണ്ഡപത്തിലെ കലാകാരികളാണ് ഇരുളനൃത്തം അവതരിപ്പിക്കുന്നത്. ശിങ്കാരിമേളം അവതരിപ്പിക്കുന്നത് കണ്ണൂർ പാപ്പിനിശ്ശേരിയിലെ കുടുംബശ്രീയുടെ സപ്തവർണ്ണ സംഘമാണ് ശിങ്കാരിമേളക്കാർ.  കളരിപ്പയറ്റ് അവതരിപ്പിക്കുന്നത് ഡൽഹി നിത്യചൈതന്യ കളരിസംഘത്തിലെ ബിഎൻ ശുഭയും മകൾ ദിവ്യശ്രീയും കളരിപ്പയറ്റ് അവതരിപ്പിക്കും.

Advertisment