2024 റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പായിരിക്കുമെന്ന് മിറ്റ്‌റോംനി

New Update

യുട്ട: 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പ് മത്സരിക്കുന്നതിന് തീരുമാനിച്ചാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ട്രമ്പിനു തന്നെയായിരിക്കുമെന്ന് യുട്ടയില്‍ നിന്നുള്ള സെനറ്റര്‍ മിറ്റ് റോംമ്‌നി.

Advertisment

publive-image

ട്രമ്പിന്റെ വിമര്‍ശകനായ റോംനിയുടെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെപോലും ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത നാലുവര്‍ഷം ട്രമ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സുപ്രധാന പങ്കു വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 23 ചൊവ്വാഴ്ച ന്യൂയോര്‍ക്ക് ടൈംസ്ഡീന്‍ബുക്ക് വെര്‍ച്വല്‍ അഭിമുഖത്തിലാണ് മീററ് റോംനി തന്റെ അഭിപ്രായം അസന്നിഗ്ദമായി രേഖപ്പെടുത്തിയത്.

2024 ലെ തിരഞ്ഞെടുപ്പില്‍ ട്രമ്പ് മത്സരിക്കുമോ എന്നെനിക്കറിയില്ല. മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അദ്ദേഹമായിരിക്കും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെന്ന് നിസംശയമായി രേഖപ്പെടുത്തിയത്.

2020- 2024 വര്‍ഷങ്ങളില്‍ എന്തുസംഭവിക്കുമെന്നും എനിക്കറിയില്ല. എന്നാല്‍ ട്രമ്പിനെ പിന്തുണക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ ഇന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുണ്ടെന്നത് പരമാര്‍ത്ഥമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ട്രമ്പിന്റെ കടുത്ത എതിരാളിയും, ട്രമ്പിന്റെ ആദ്യ ഇംപീച്ച്‌മെന്റ് ട്രയലില്‍ ട്രമ്പ് കുറ്റക്കാരനാണെന്ന് വാദിച്ച ഡമോക്രാറ്റില്‍ പാര്‍ട്ടിക്കൊപ്പം വോട്ടുചെയ്ത ഏക റിപ്പബ്ലിക്കന്‍ സെനറ്ററുമാണ് മിറ്റ് റോംനി. രണ്ടാമത് ഇംപീച്ച്‌മെന്റ് ട്രയലില്‍ വീണ്ടും മിറ്റ് റോംനി ട്രമ്പിനെതിരെ വോട്ടു ചെയ്‌തെങ്കിലും മറ്റ് ആറ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ കൂടി റോംനിക്കൊപ്പം ചേര്‍ന്നിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇതിനകം തന്നെ ട്രമ്പിനെതിരെയുള്ള വിമര്‍ശനകള്‍ക്ക് മയം വരുത്തിയിരുന്നു.

republican president
Advertisment