ധാക്ക: ബംഗ്ലാദേശിന്റെ പുതിയ പരിശീലകനായി റസ്സല്‍ ഡൊമിന്‍ഗോയെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് റസ്സല്‍ പരിശീലകനായി എത്തുന്നത്. ഓഗസ്റ്റ് 21-ന് റസ്സല്‍ ബംഗ്ലാദേശ് പരിശീലകനായി ചുമതലയേക്കും.
/sathyam/media/post_attachments/ChQb0vWQTMyqJNvf4dWi.jpg)
മുന്‍ പരിശീലകന്‍ സ്റ്റീവ് റോഡ്‌സിന് പകരമാണ് റസ്സല്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ മികച്ച പ്രകടനമാണ് ബംഗ്ലാദേഹ് കാഴ്ചവെച്ചത്. നേരത്തേ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി ഡൊമിന്‍ഗോ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
മിക്കി ആര്‍തര്‍, മൈക്ക് ഹെസ്സണ്‍ എന്നിവരായിരുന്നു ബംഗ്ലാദേശ് പരിശീലക ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇവരെ രണ്ട് പേരെയും ഒഴിവാക്കിയാണ് റസ്സല്‍ ടീമിന്‍റെ പരിശീലകനായി എത്തിയത്.
സെപ്തംബര്‍ അഞ്ചിനു അഫ്ഗാനിസ്ഥാനെതിരേ നടക്കുന്ന ടെസ്റ്റിലാണ് ഡൊമിന്‍ഗോയ്ക്കു കീഴില്‍ ബംഗ്ലാദേശ് ടീം ആദ്യ മത്സരത്തിന് ഇറങ്ങുക. അടുത്തിടെ നടന്ന പരമ്പരയ്ക്ക് ബംഗ്ലാദേശ് ടീമിന്റെ ഇടക്കാല പരിശീലകനായി നിയമിതനായ ഖാലിദ് മഹ്മൂദില്‍ നിന്ന് ഡൊമിംഗോ ഓഗസ്റ്റ് 21-ന് ചുമതലയേല്‍ക്കും.