സംവരണ അട്ടിമറി കെ.ടി ജലീലിൻ്റ വീടിന് മുന്നിൽ ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു

New Update

വളാഞ്ചേരി :ന്യൂനപക്ഷ പദവി മറികടന്ന് എഞ്ചിനീയറിംഗ് കോളേജുകളിൽ മുന്നാക്ക സംവരണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ വീട്ടിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി കെ.കെ അഷ്റഫ് മാർച്ച് ഉദ്ഘാടനം ചെയ്തു .

Advertisment

publive-image

ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഹംസ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി, കോട്ടക്കൽ മണ്ഡലം കമ്മിറ്റി അംഗങ്ങളായ സാലിഹ് വളാഞ്ചേരി, ഷാജസ് കെ വി തുടങ്ങിയവർ സംസാരിച്ചു. റഫീഖ് വെങ്ങാട്, രാശിഖ് റഹ്മാൻ, ഷഖീബ്‌ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

RESERVATIONISSUE
Advertisment