വാട്‌സ് ആപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ലെബനന്‍ : വാട്‌സ് ആപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വാട്‌സ്ആപ്പും സമാന ആപ്ലിക്കേഷനുകളും ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ലെബനനില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.രണ്ട് തവണ ഇന്റര്‍നെറ്റ് ബില്‍ അടപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്തിനാണെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു.

രാജ്യത്തെ ടെലികോം വരുമാനം വര്‍ധിപ്പിക്കുന്നതിനായി വാട്‌സ്ആപ്പിലും മറ്റ് ആപ്ലിക്കേഷനുകളിലും നടത്തുന്ന വോയ്‌സ്, വീഡിയോ കോളുകള്‍ക്ക് ഫീസ് ചുമത്താന്‍ ലെബനന്‍ മന്ത്രിസഭ തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടിനെതിരെയാണ് പ്രതിഷേധം.

Advertisment