വാട്ട്സ്ആപ്പ് കോളിലൂടെ നഴ്സുമാർക്ക് ആദരവുമായി മാണി സി കാപ്പൻ

New Update

publive-image

പാലാ: നഴ്സസ് ദിനത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ നഴ്സുമാർക്കു ആദരവും ആശംസയും അറിയിച്ചു മാണി സി കാപ്പൻ എംഎൽഎ. യുകെയിലുള്ള പാലാക്കാരി നിഖില നിധിയുമായി സംസാരിച്ചുകൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Advertisment

കൊറോണയുടെ കാലത്തും ലോകം മുഴുവൻ കരുണയുടെ പ്രകാശം പരത്താന്‍ കഴിയുന്ന നഴ്സുമാർ ആദരവ് അർപ്പിക്കേണ്ടത് ലോക ജനതയുടെ കടമയാണെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു.

പാലായിലും വിവിധ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന അമ്പതോളം നഴ്സുമാരെ വാട്ട്സ് ആപ്പ് കോളിലൂടെ വിളിച്ചാണ് മാണി സി കാപ്പൻ നഴ്സസ് ദിനാശംസകൾ നേർന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ നഴ്സുമാർ നടത്തുന്ന പോരാട്ടം സമാനതകളില്ലാത്തതാണെന്ന് എംഎൽഎ പറഞ്ഞു. സ്വജീവൻ പോലും പണയം വച്ചു സേവനമനുഷ്ഠിക്കുന്ന നഴ്സുമാരോട് മാനവരാശി മുഴുവൻ കടപ്പെട്ടിരിക്കുന്നതായി എംഎൽഎ ചൂണ്ടിക്കാട്ടി.

ലോകരാജ്യങ്ങളിൽ സേവനം ചെയ്യുന്ന മലയാളി നഴ്സുമാർ ആരോഗ്യമേഖലയുടെ നിർണ്ണായക ശക്തിയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

pala news
Advertisment