/sathyam/media/post_attachments/AiBQqZ6GT2gpBm35GqPV.jpg)
കൊല്ലം:കല്ലുവാതുക്കല്‍ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടങ്ങള്ക്കിടയില് കണ്ടെത്തിയ നവജാതശിശു മരിച്ച സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയ്ക്ക് ഒന്നിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായി പോലീസ് കണ്ടെത്തുകയും ചെയ്തു. നാല് സിംകാര്‍ഡുകള്‍ രേഷ്മ ഉപയോഗിച്ചിരുന്നെന്നും ഇതില്‍ ഒന്ന് ഒഴിവാക്കിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
രേഷ്മ എത്ര മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഏതെല്ലാം ഫെയ്സ്ബുക്ക് ഐ.ഡി.കളിലൂടെയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിട്ടുള്ളതെന്നും കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ വൈ.നിസാമുദ്ദീന്‍ വ്യക്തമാക്കി.ഏറെസമയവും ഫോണ്‍ ചാറ്റിങ്ങില്‍ തുടരുന്നതിനു വഴക്കിട്ട് ഭര്‍ത്താവ് വിഷ്ണു രേഷ്മയുടെ ഫോണ്‍ നശിപ്പിച്ചിരുന്നു. ഇതിനുശേഷം വിഷ്ണുവിന്റെ സഹോദരഭാര്യ ആര്യയുടെ സിംകാര്‍ഡാണ് രേഷ്മ ഉപയോഗിച്ചു വന്നത്.