Advertisment

സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സാധാരണ രീതിയില്‍ ക്ലാസുകള്‍ തുടങ്ങാനുള്ള സാഹചര്യമില്ല; ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് ചര്‍ച്ചയില്‍: മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സാധാരണ രീതിയില്‍ ക്ലാസുകള്‍ ഉടനെ തുടങ്ങാനുള്ള സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ആരംഭിക്കാമെന്ന നിര്‍ദ്ദേശം ചില കോണുകളില്‍ വന്നിട്ടുണ്ട്.

ഓണ്‍ലൈന്‍ രീതികളും തുടരേണ്ടി വരും. സുരക്ഷയും വിദ്യാഭ്യാസവുമാണ് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും ഇതില്‍ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത അക്കാദമിക വര്‍ഷം ‘സീറോ അക്കാദമിക് വര്‍ഷം’ ആക്കണമെന്ന ചര്‍ച്ച ദേശീയതലത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്.

എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ റഗുലര്‍ ക്ലാസുകള്‍പോലെ ടൈംടേബില്‍ അനുസരിച്ചാണ് നടത്തുന്നത്. അദ്ധ്യാപകര്‍ ക്ലാസെടുക്കുന്നുണ്ടെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉറപ്പുവരുത്തും.

ഈ വര്‍ഷത്തെ ത്രിവല്‍സര, പഞ്ചവല്‍സര എല്‍എല്‍ബി കോഴ്സുകളിലേയ്ക്ക് 60 വിദ്യാര്‍ത്ഥകളടങ്ങിയ ബാച്ചിനുമാത്രമേ അംഗീകാരം നല്‍കുകയുള്ളൂ എന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

Advertisment