New Update
റിയാദ് : സൗദിയിൽ റെസ്റ്റോറന്റുകളിൽ പാർസൽ സർവീസുകൾമാത്രം അനുവദിക്കുകയൊള്ളു. അകത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്കെർപ്പെടുത്തിയാണ് മന്ത്രാലയം ഉത്തരവിറക്കിയത്. വ്യാഴം രാത്രി പത്ത് മണി മുതൽ പത്ത് ദിവസത്തേക്കാണിത്. നടപടികൾ വേണമെങ്കിൽ നീട്ടിയേക്കാമെന്നും പ്രഖ്യാപനത്തിലുണ്ട്. പുറത്ത് ആളുകൾ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. നിയമം ലംഘിച്ചാൽ സ്ഥാപനങ്ങൾ 24 മണിക്കൂർ മുതൽ ഒരു മാസം വരെ വിവിധ ഘട്ടങ്ങളിലെ ലംഘനങ്ങൾക്കായി സ്ഥാപനം അടച്ചിടുമെന്നും മുന്നറിയിപ്പുണ്ട്.
Advertisment
ഹോട്ടലുകളിലും കല്യാണ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങകളും വിനോദ പരിപാടികളും ആഭ്യന്തര മന്ത്രാലയം വിലക്കിയിട്ടുണ്ട്. വിവാഹ പാർട്ടികള്‍ പോലുള്ള ചടങ്ങുകള്‍ ഒരു മാസത്തേക്കും വിനോദ പരിപാടികള്‍ പത്ത് ദിവസത്തേക്കുമാണ് റദ്ദാക്കിയിരിക്കുന്നത്.