/sathyam/media/post_attachments/4ucPAWZmzMDUBDrJYLuw.jpg)
കോഴിക്കോട്: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. പൊതുപരിപാടികളില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി.
ആരാധനാലയങ്ങളിൽ 50 പേർക്ക് പ്രവേശിക്കാം. മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും വിവാഹത്തിൽ 50 പേർക്കും പങ്കെടുക്കാം. നീന്തൽകുളങ്ങൾ, കളിസ്ഥലങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവ അടച്ചിടാനും ഉത്തരവ്.