/sathyam/media/post_attachments/hamWSONLucrKqZiPiSLL.jpg)
വിശുദ്ധ അൽഫോൻസാമ്മയുടെ ഇതുവരെയുള്ള തിരുനാൾ ചരിത്രത്തിൽ ആദ്യമായി ഇത്തവണ മൂകർക്കും ബധിരർക്കുമായി പ്രത്യേകം വിശുദ്ധ കുർബ്ബാന നടത്തുന്നു.പ്രധാന തിരുനാളിന് തൊട്ടു തലേന്ന് ജൂലൈ 27-ന് 2.30 ന് അയ്മനം നവധ്വനി ആശ്രമം ഡയറക്ടർ റവ. ഫാ. ബിജു മൂലക്കരയാണ് ബധിരർക്കും, മൂകർക്കുമായി ആംഗ്യ ഭാഷയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നത്.
"ബധിരരും മൂകരുമായ ഒരു പാട് പേർ അൽഫോൻസാമ്മയുടെ തിരുനാൾ ദിവസങ്ങളിൽ പ്രാർത്ഥിക്കാനും നേർച്ച കാഴ്ചകൾ അർപ്പിക്കാനുമായി എത്തുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് ഇത്തവണ മുതൽ ആദ്യമായി ഇവർക്കായും പ്രത്യേകം വിശുദ്ധ കുർബ്ബാന ഒരുക്കിയിട്ടുള്ളത് '"- അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടർ റവ. ഫാ. ജോസ് വള്ളോം പുരയിടവും, വൈസ് റെക്ടർ റവ.ഫാ. ജോസഫ് മേയിക്കലും പറഞ്ഞു.
ആംഗ്യ ഭാഷയിൽ കുർബ്ബാന ചൊല്ലുന്ന മൂന്നോ - നാലോ വൈദികരെ ഭാരതത്തിലുള്ളൂ. ഇവരിൽ തന്നെ പ്രമുഖനും മലയാളിയുമായ റവ.ഫാ.ബിജു മൂലക്കരയെ തന്നെ അൽഫോൻസാമ്മയ്ക്കു മുന്നിൽ കുർബ്ബാന അർപ്പിക്കാൻ കിട്ടിയത് ഭാഗ്യമായി കരുതുകയാണെന്നും റെക്ടർമാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us