മലയാള സിനിമ

എന്റെ ജീവിതത്തിൽ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച ക്രിമിനലുകളുടെ പേരുകൾ ഞാൻ ഇവിടെ മെൻഷൻ ചെയ്യുന്നു; ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും; ഞെട്ടിച്ച് രേവതി സമ്പത്ത്‌

ഫിലിം ഡസ്ക്
Wednesday, June 16, 2021

നടി രേവതി സമ്പത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. നടന്‍ സിദ്ദിഖിനെതിരെ മീടു ആരോപണം നേരത്തെ നടി ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ വൈറല്‍ കുറിപ്പിലൂടെ ആരാധകരെ ഞെട്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി വീണ്ടും . തന്റെ ജീവിതത്തില്‍ ഇതുവരെ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടാണ് നടി ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ

എന്റെ ജീവിതത്തിൽ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണൽ/പേർസണൽ/സ്‌ട്രെയിഞ്ച്/സൈബർ ഇടങ്ങളിലുള്ള അബ്യൂസേഴ്സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകൾ ഞാൻ ഇവിടെ മെൻഷൻ ചെയ്യുന്നു..!!!

1. രാജേഷ് ടച്ച്റിവർ(സംവിധായകൻ)
2. സിദ്ദിഖ്(നടൻ)
3. ആഷിഖ് മാഹി(ഫോട്ടോഗ്രാഫർ)
4. ഷിജു എ.ആർ(നടൻ)
5. അഭിൽ ദേവ്(കേരള ഫാഷൻ ലീഗ്, ഫൗണ്ടർ)
6. അജയ് പ്രഭാകർ(ഡോക്ടർ)
7. എം.എസ്സ്.പാദുഷ്(അബ്യൂസർ)
8.സൗരഭ് കൃഷ്ണൻ(സൈബർ ബുള്ളി)
9.നന്തു അശോകൻ(അബ്യൂസർ,DYFI യൂണിറ്റ് കമ്മിറ്റി അംഗം, നെടുംങ്കാട്)

10.മാക്ക്സ് വെൽ ജോസ്(ഷോർട്ട് ഫിലിം ഡയറക്ടർ)
11.ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്സ് (ആഡ് ഡയറക്ടർ)
12. രാകേന്ത് പൈ, കാസ്റ്റ് മീ പെർഫെക്ട് (കാസ്റ്റിംഗ് ഡയറക്ടർ)
13.സരുൺ ലിയോ(ESAF ബാങ്ക് ഏജന്റ്, വലിയതുറ)
14.സബ്ബ് ഇൻസ്‌പെക്ടർ ബിനു (പൂന്തുറ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം )

ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും…!!

×