മരം മുറി വിവാദത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനം; റവന്യൂവകുപ്പിനെ ന്യായീകരിച്ച് വനംമന്ത്രി

New Update

publive-image

Advertisment

കോട്ടയം: മരംമുറി വിവാദത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. വന്‍തോതില്‍ മരം മുറിച്ചവര്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ കണ്ണടച്ചെന്ന് വനം മന്ത്രി കുറ്റപ്പെടുത്തി. മരംമുറി വിഷയത്തില്‍ വനം, റവന്യൂ വകുപ്പുകള്‍ക്ക് ആശയകുഴപ്പമില്ല. സര്‍ക്കാര്‍ ഉത്തരവ് ഉദ്യോഗസ്ഥര്‍ വളച്ചൊടിക്കുകയാണ്. നിയമങ്ങള്‍ ജനപക്ഷത്ത് നിന്ന് വീക്ഷിക്കണമെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പ്രാഥമികമായ ചില നടപടികൾ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.

മുട്ടില്‍ മരംമുറിയില്‍ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. മുറിച്ച മരങ്ങള്‍ കടത്തിവിട്ട ലക്കിടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്നും എ.കെ. ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment