Advertisment

പാട്ടക്കുടിശ്ശിക ഇനത്തില്‍ സര്‍ക്കാരിന് 1155 കോടി രൂപ കിട്ടാനുണ്ടെന്ന് റവന്യൂ മന്ത്രി ; പാട്ടക്കരാര്‍ പുതുക്കാത്ത സ്ഥാപനങ്ങളും ഒട്ടേറെ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പാട്ടക്കുടിശ്ശിക ഇനത്തില്‍ സര്‍ക്കാരിന് 1155 കോടി രൂപ കിട്ടാനുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. പാട്ടക്കുശ്ശികയായി വൃക്തികളും സ്ഥാപനങ്ങളും വരിത്തിയ തുടിശ്ശിക തുകയാണിത്. അതേസമയം പാട്ടക്കരാര്‍ പുതുക്കാത്ത സ്ഥാപനങ്ങളും ഒട്ടേറെയുണ്ടെന്ന് മന്ത്രി അറിയിച്ചു.

Advertisment

publive-image

പാട്ടക്കരാര്‍ പുതുക്കാത്തവര്‍ക്കും കുടിശ്ശിക അടയ്ക്കാത്തവര്‍ക്കും നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. കളക്ടര്‍മാരുടേയും ആര്‍ഡിഒ മാരുടേയും യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

697 വ്യക്തികളും സ്ഥാപനങ്ങളുമാണ് ഇത്രയും തുക കുടിശ്ശിക വരുത്തിയത്. അംഗീകൃത വ്യവസ്ഥകളൊന്നും പാലിക്കാതെ, പാട്ടം പുതുക്കാതെ കുറേപ്പര്‍ സര്‍ക്കാരിന്റെ ഭൂമി കൈവശം വെച്ചിരിക്കുന്നു. കുടിശ്ശിക അടയ്ക്കാന്‍ കാലാവധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ഇത്രയും പെട്ടെന്ന് അടയ്ക്കണം. തുക കൂട്ടാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.

Advertisment