29
Thursday September 2022

ഭക്ഷ്യ സുരക്ഷാ മാർക്കറ്റിൽ അരിയും പഞ്ചസാരയും പാലും 10 രൂപയില്‍ താഴെ

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, July 21, 2020

കൊച്ചി: കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച വരുമാന നഷ്ടവും തൊഴില്‍ പ്രതിസന്ധിയും, പട്ടിണിയും മുന്നോട്ടുള്ള ജീവിതത്തില്‍ വലിയ ചോദ്യം ചിഹ്നമായി മാറിയ സാധാരണക്കാരായ ജനങ്ങളുടെ എണ്ണം ഏറി വരികയാണ്. അര്‍ഹരായവരെ കണ്ടെത്തി എല്ലാ പിന്തുണയും നല്‍കുന്ന സഹജീവികളുടെ കാരുണ്യവും സേവനങ്ങളുമാണ് കോവിഡ് ദുരിതത്തിലായ ഇവര്‍ക്ക് കൈത്താങ്ങ്. ഇത്തരത്തില്‍ ഒരു പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും സമാനതകളില്ലാത്ത പിന്തുണ നല്‍കി വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ് കിഴക്കമ്പലത്തെ ട്വന്റി20 കൂട്ടായ്മ. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്താന്‍ ലക്ഷ്യമിട്ട് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തുടക്കമിട്ട ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ വറുതിയുടെ ഈ കോവിഡ് കാലത്ത് ഭക്ഷ്യ വസ്തുക്കള്‍ക്ക് 80 ശതമാനം വരെ വിലക്കുറവിലാണ് വില്‍പ്പന.

മറ്റെവിടേയും ലഭിക്കാത്ത ഈ വിലക്കുറവ് ഒരു മാസത്തിനിടെ പഞ്ചായത്തിലെ നിരവധി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. അരിയും പഞ്ചസാരയും പാലും പച്ചക്കറികളും പത്തു രൂപയ്ക്കു താഴെ വിലയില്‍ ഇവിടെ ലഭിക്കും. പൊതുവിപണിയില്‍ 58 രൂപയോളം വില വരുന്ന മുന്തിയ ഇനം മട്ട അരി ഇവിടെ 11.60 രൂപ മാത്രം. 43 രൂപ വിലയുള്ള എക്‌സ്‌പോര്‍ട് ക്വാളിറ്റി വടി അരിക്ക് കിലോ 8.40 രൂപ. 25 രൂപയുടെ ഒരു പാക്കറ്റ് പാലിന് വെറും അഞ്ചു രൂപ! ലീറ്ററിന് ഇരുനൂറിലേറെ രൂപ വില വരുന്ന വെളിച്ചെണ്ണ വെറും 44 രൂപയ്ക്കും ഇവിടെ ലഭിക്കും.

തുടക്കകാലം മുതല്‍ തന്നെ എല്ലാ ഭക്ഷ്യവസ്തുക്കളും വിപണി വിലയുടെ 50 ശതമാനം നിരക്കില്‍ ഇവിടെ കിഴക്കമ്പലത്തുകാര്‍ക്കായി ലഭ്യമാണ്. പഞ്ചായത്തിലെ കുടുംബങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ച് അവര്‍ക്ക് പ്രത്യേകം കാര്‍ഡ് ഏര്‍പ്പെടുത്തിയാണ് ഈ ഇളവു നല്‍കി വരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ ആതോടെ തൊഴില്‍ നഷ്ടവും വരുമാനമില്ലാതായതും ഉള്‍പ്പെടെ അപ്രതീക്ഷിതമായ പല പ്രതിസന്ധികളും നിരവധി കുടുംബങ്ങളെ അലട്ടിയപ്പോഴാണ് കനിവിന്റെ ഉദാത്ത മാതൃകയായി ട്വന്റി20 കൂട്ടായ്മ പഞ്ചായത്തു നിവാസികളുടെ സാമ്പത്തിക പശ്ചാത്തലം നോക്കാതെ എല്ലാവര്‍ക്കും 80 ശതമാനം വരെ നിരക്കിളവില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ആരംഭിച്ചത്.

ട്വന്റ്20 ന്ല്‍കുന്ന കാര്‍ഡുള്ളവര്‍ക്കെ ഇവിടെ നിന്നും വസ്തുക്കള്‍ വാങ്ങാന്‍ കഴിയൂ. മാര്‍ച്ച് മാസത്തിനു ശേഷം പുതുതായി കാര്‍ഡ് എടുത്തവര്‍ക്ക് 60 ശതമാനം വിലക്കുറവ് ലഭിക്കൂ. അതിനു മുമ്പുള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 80 ശതമാനം വരെ വിലക്കുറവ് നല്‍കി വരുന്നു.

കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമായതോടെ കൂടുതല്‍ നിയന്ത്രണങ്ങളോടെയുള്ള ലോക്ഡൗണ്‍ ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന ഈ ഘട്ടത്തില്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് കിഴക്കമ്പലത്തുകാര്‍ക്ക് നല്‍കുന്നത് ചില്ലറ ആശ്വാസമല്ല. ഭാവിയില്‍ ഈ ഭക്ഷ്യസുരക്ഷാ പദ്ധതി സമീപത്തെ മൂന്ന് പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപിക്കാനിരിക്കുകയാണ് ട്വന്റി 20 കൂട്ടായ്മ. ഇതിനായുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുമുണ്ട്.

സ്നേഹ സുദര്‍ശന്‍

Related Posts

More News

കൊച്ചി: ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമായിരുന്നുവെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മിഷനാണ് ലോക്കറിലുണ്ടായിരുന്നത്. ശിവശങ്കര്‍ ഇന്റലിജന്‍സ് രഹസ്യങ്ങള്‍ സ്വപ്‌നയ്ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അല്‍ ഷൗക്രിയാണ് ഒന്നാം പ്രതി. ഡോളര്‍ കടത്തില്‍ ശിവശങ്കറായിരുന്നു മുഖ്യ ആസൂത്രകനെന്നും ഡോളര്‍കടത്ത് […]

ഇന്ന് സെപ്തംബര്‍ 29 ലോക ഹൃദയദിനമാണ്. ഹൃദ്രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഇന്ത്യയിലടക്കം വര്‍ധിക്കുന്നതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ആളുകള്‍ക്കിടയില്‍ കൂടുതല്‍ അവബോധമുണ്ടാകേണ്ടത് ഏറെ ആവശ്യമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരിലും ഹൃദ്രോഗം മൂലമുള്ള മരണം വര്‍ധിച്ചുവരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. ഇവയില്‍ ചിലതിനെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കില്ല. പാരമ്പര്യ- ജനിതക ഘടകങ്ങള്‍, പ്രായം, പാരിസ്ഥിതിക ഘടകങ്ങള്‍ അല്ലെങ്കില്‍ മറ്റ് ജീവിതസാഹചര്യങ്ങള്‍ എന്നിവയിലൊന്നും  മാറ്റങ്ങള്‍ വരുത്താൻ നമുക്ക് സാധിക്കില്ല. എന്നാല്‍ നമുക്ക് മാറ്റം […]

ഗായികയും നടിയുമാണ് അഭിരാമി സുരേഷ്. ​ഗായിക അമൃത സുരേഷിന്റെ അനുജത്തി കൂടിയാണ് അഭിരാമി. ഇരുവരും ചേർന്ന് നടത്തുന്ന സം​ഗീത പരിപാടികൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരാർത്ഥികളായി എത്തിയും ഇരുവരും തിളങ്ങി. കഴിഞ്ഞ ദിവസം തനിക്കും കുടുംബത്തിനും എതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ‌ പ്രതികരണവുമായി അഭിരാമി രം​ഗത്തെത്തിയിരുന്നു. കുറച്ച് കാലങ്ങളായി കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്ന് ഫേസ്ബുക്ക് ലൈവിൽ അഭിരാമി പറഞ്ഞു. ഈ വീഡിയോയ്ക്കും വൻ വിമർശനങ്ങളാണ് ഉയരുന്നതെന്ന് താരം പിന്നാലെ […]

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസമാണ് അയോധ്യയിലെ ‘ലതാ മങ്കേഷ്‌കർ ചൗക്ക്’ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ ഇതിഹാസ ​ഗായിക ലതാ മങ്കേഷ്കറിന്റെ 93-ാം ജന്മദിനത്തോടനുബന്ധിച്ച് 40 അടി നീളമുള്ള ഒരു ഭീമൻ ‘വീണ’യാണ് സമർപ്പിച്ചത്. എന്നാൽ കോടികൾ മുടക്കി വീണ സ്ഥാപിക്കുമ്പോൾ അയോദ്ധ്യയിലെ തന്നെ ഒരു പ്രൈമറി സ്കൂളിൽ കുട്ടികളുടെ ഉച്ചഭക്ഷണം ഉപ്പും ചോറുമാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടുള്ള നടൻ പ്രകാശ് രാജിന്റെ ട്വീറ്റാണ് ശ്രദ്ധേയമാവുന്നത്. ട്വീറ്റിനെ […]

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കുളള ജാമ്യത്തിന് കടുത്ത ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുല്‍ സത്താറിനെ പ്രതി ചേര്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താലിലും ബന്ദിലും ജനങ്ങള്‍ക്കു ജീവിക്കാന്‍ […]

സെപ്റ്റംബർ 30-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള സാനിയയുടെ പുതിയ ലുക്കിലെ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മിനി സ്കർട്ട് ടോപ്പ് ധരിച്ചാണ് സാനിയ എത്തിയത്. രോഹിത്ത് രാജ് ആർ, റഹൂഫ് കെ എന്നിവരാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിവിൻ പൊളിയാണ് സിനിമയിലെ നായകൻ. പതിനാറാം വയസ്സിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എഞ്ചിനീയറിംഗ് കോളേജ് പശ്ചാത്തലമാക്കി ഇറങ്ങിയ ക്വീൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിച്ചത്. സിനിമ തിയേറ്ററുകളിൽ […]

കൊച്ചി: കേരളസമൂഹത്തിൽ മയക്കുമരുന്നിൻ്റെ ഉപയോഗം ഭയാനകമായ രീതിയിൽ വർദ്ധിച്ചിരിക്കുന്നു. ഇതിന് അടിമപ്പെടുന്നവരിൽ പെൺകുട്ടികളടക്കം സ്കൂൾ-കോളെജ് വിദ്യാർഥികളുമുണ്ട്. ഈ സാമൂഹിക തിന്മയ്ക്കെതിരെ പ്രതികരിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. മാത്രമല്ല, വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള മയക്കുമരുന്ന് കടത്ത് തടയാനും കഴിയുന്നില്ല. കേരള യുവതയുടെ ജീവിതത്തെ തകർക്കുകയും കുറ്റകൃത്യങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുന്ന ഈ വിപത്തിനെ തടയാൻ പൊതുസമൂഹം അടിയന്തിരമായി ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രസ്തുത സാഹചര്യത്തിൽ ന്യൂമാൻ അസ്സോസിയേഷന്‍ “മയക്കുമരുന്ന് ദുരുപയോഗം യുവജനങ്ങളിൽ” എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ […]

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായി. എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും ബിഹാര്‍ സ്വദേശിനി വ്യക്തമാക്കുകയും ചെയ്തു കഴിഞ്ഞു. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയെന്നാണ് പുറത്തു വരുന്ന വിവരം.  പണം കൈമാറിയ വിവരം ബിനോയ് കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് കേസിൻ്റെ കാര്യത്തിൽ തീരുമാനമായത്. അതേസമയം 80 ലക്ഷം രൂപയല്ല കെെമാറിയതെന്നും അതിൽ കൂടുതലുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. യുവതിക്ക് പണം നൽകിയതിൻ്റെ രേഖകൾ […]

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫർ ചിത്രീകരണം പൂർത്തിയായി. 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം സെപ്റ്റംബർ 29ന് പുലർച്ചെ രണ്ട് മണിക്ക് ചിത്രീകരണം പൂർത്തിയാക്കി. 65 ദിവസത്തോളമായിരുന്നു സിനിമയിൽ മമ്മൂട്ടിയുടെ ചിത്രീകരണം നീണ്ടുനിന്നത്. ഈ അടുത്ത കാലത്ത് ഇറങ്ങുന്ന മമ്മൂട്ടിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ആർ.ഡി. ഇലുമിനേഷൻസ് ആണ്. ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് എന്ന ടാഗ്‌ലൈനിൽ ഇറങ്ങുന്ന ഈ ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. […]

error: Content is protected !!