അര്‍ധ നഗ്നയായുള്ള ഫോട്ടോഷൂട്ടില്‍ ഗണപതിയുടെ ചിത്രം പതിപ്പിച്ചിട്ടുള്ള മാല : ഹൈന്ദവ വിശ്വാസികളെ അപമാനിക്കുകയാണെന്ന് വിമർശനം

New Update

publive-image
ന്യൂഡല്‍ഹി: അടുത്തിടെ കര്‍ഷക സമരത്തെ അനുകൂലിച്ച്‌ രംഗത്തെത്തിയ പോപ് ഗായിക റിഹാന വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ്. ഗായികയുടെ പുതിയ ഫോട്ടോഷൂട്ടാണ് വിവാദമായിരിക്കുന്നത്.

Advertisment

അര്‍ധ നഗ്നയായുള്ള ഫോട്ടോഷൂട്ടില്‍ ഗണപതിയുടെ ചിത്രം പതിപ്പിച്ചിട്ടുള്ള മാല അണിഞ്ഞതാണ് വിവാദമായത്. ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത ചിത്രമാണിതെന്നും റിഹാന ഹൈന്ദവ വിശ്വാസികളെ അപമാനിക്കുകയാണെന്നും വിമര്‍ശകര്‍ പറയുന്നു. താരം തന്റെ ട്വിറ്റര്‍ പേജിലുടെയാണ് ഫോട്ടോഷൂട്ട് പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രം അക്കൗണ്ടിലും ചിത്രം പങ്കുവെച്ചു.

ഫെയ്‌സ്ബുക്കിനും ട്വിറ്ററിനുമെതിരെ പോലീസില്‍ പരാതി നല്‍കിയതായും താരത്തിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ലോക ഹിന്ദു കൗണ്‍സില്‍ വ്യക്തമാക്കി.

Advertisment