അന്തര്‍ദേശീയം

ആസ്തി 1.7 ബില്യണ്‍ ഡോളര്‍ ! ലോകത്തിലെ ഏറ്റവും ധനികയായ ഗായികയായി റിഹാന

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, August 5, 2021

ലോകത്തിലെ ഏറ്റവും ധനികയായ ഗായിക എന്ന നേട്ടം ഇനി റിഹാനയ്ക്ക് സ്വന്തം. ഫോബ്‌സ് റിപ്പോര്‍ട്ട്പ്രകാരം, 1.7 ബില്യണ്‍ ഡോളറാണ് 33-കാരിയായ ഈ പോപ്പ് ഗായികയുടെ ആസ്തി. എന്നാല്‍ സംഗീതമല്ല റിഹാനയുടെ വരുമാനത്തിന് പിന്നില്‍. ലോകത്തിലെ ഏറ്റവും വലിയ മേക്കപ്പ് ഫാഷന്‍ സാമ്രാജ്യമാണ് റിഹാനയെ സമ്പന്നയാക്കിയത്.

ഫോബ്‌സ് മാഗസിനും ടൈം മാഗസിനും ലോകത്തിലെ ഏറ്റവും സ്വാധിനമുള്ള 100 വ്യകതികളുടെ പട്ടികയിലും റിഹാനയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8 ഗ്രാമി, 12 അമേരിക്കന്‍ സംഗീത പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ബാര്‍ബഡോസാണ് റിഹാനയുടെ സ്വദേശം.

×