റിജു ആൻഡ് പിഎസ്കെയിൽ സൗജന്യ കെവിപിവൈ / എൻടിഎസ്ഇ കോച്ചിംഗ് ക്ലാസ്സുകൾ ആരംഭിച്ചു

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

റിജുആൻഡ് പിഎസ്കെയിൽ സൗജന്യ കെവിപിവൈ / എൻടിഎസ്ഇ കോച്ചിംഗ് ക്ലാസ്സുകൾ ആരംഭിച്ചു. പ്രമുഖ എൻട്രൻസ് പരിശീലന സ്ഥാപനമായ റിജു ആൻഡ് പിഎസ്കെ ക്ലാസ്സസിൽ കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ), നാഷണൽ ടാലന്റ്റ് സേർച്ച് എക്സാം (എൻടിഎസ്ഇ) പരീക്ഷകൾക്കുള്ള സൗജന്യ കോച്ചിംഗ് ക്ലാസ്സുകൾ ആരംഭിച്ചതായി മാനേജിംഗ് ഡയറക്ടർ അനിൽകുമാർ വി. അറിയിച്ചു.

Advertisment

ഓൺലൈൻ പ്ലാറ്റ്ഫോമിലുള്ള ലൈവ് ഇന്ററാക്ടീവ് ക്ലാസ്സുകളായിരിക്കും ലഭിക്കുക. റിജു ആൻഡ് പിഎസ്കെ ക്ലാസ്സസിന്‍റെ വെബ്സൈറ്റ്, യുട്യൂബ് എന്നിവയിലൂടെ നടത്തുന്ന കോച്ചിംഗ് ക്ലാസ്സുകൾക്ക് പ്രഗത്ഭരായ അധ്യാപകർ നേതൃത്വം നൽകുന്നു.

കെവിപിവൈ കോച്ചിംഗ് ക്ലാസ്സുകൾ എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.30 മുതൽ 9.30 വരെയും എൻടിഎസ്ഇ കോച്ചിംഗ് ക്ലാസ്സുകൾ ശനിയാഴ്ചകളിൽ വൈകിട്ട് നാല് മുതൽ ആറ് വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്, അനിൽകുമാർ വി. പറഞ്ഞു.

ruji and psk classes
Advertisment