മു​ഖ്യ​മ​ന്ത്രി​യു​ടെ ദുരി​താ​ശ്വാ​സ നി​ധി​യി​ലേക്കായി ക​രു​ണ മ്യൂ​സി​ക് ക​ണ്‍​സേ​ര്‍​ട്ട് എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ ആ​ഷി​ഖ് അ​ബു​വും റിമയും സമാഹരിച്ച പണമെവിടെ….ഇരുവരും ഒരു രൂപപോലും ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയിട്ടില്ല …തെളിവ് പുറത്തുവിട്ട് സ​ന്ദീ​പ് വാ​ര്യര്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, February 14, 2020

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദുരി​താ​ശ്വാ​സ നി​ധി​യി​ലേക്ക് സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു​വും ഭാര്യ നടി റീ​മ ക​ല്ലി​ങ്ക​ലും പണം നല്‍കിയിട്ടില്ലെന്ന ആ​രോ​പ​ണ​വു​മാ​യി യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യര്‍.
തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് നല്‍കാനെന്ന വാ​ഗ്ദാ​ന​വു​മാ​യി ഇ​വ​ര്‍ ന​ട​ത്തി​യ ‘ക​രു​ണ മ്യൂ​സി​ക് ക​ണ്‍​സേ​ര്‍​ട്ട്’ എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് കൈമാറിയിട്ടില്ലെന്നാണ് സ​ന്ദീ​പ് പ​റ​യു​ന്നത്. ഇ​ത് സം​ബ​ന്ധി​ച്ച്‌ വി​വ​രാ​വ​കാ​ശ രേ​ഖ​യു​ടെ പ​ക​ര്‍​പ്പും സ​ന്ദീ​പ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ചേ​ര്‍​ത്തി​ട്ടു​ണ്ട്.

ഈ ​തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് കൈ​മാ​റി​യി​ട്ടി​ല്ല. ഒ​രു ദേ​ശീ​യ ദി​ന​പ​ത്ര​വും ഇ​തു സം​ബ​ന്ധി​ച്ച്‌ വാ​ര്‍​ത്ത ന​ല്‍​കി​യി​ട്ടു​ണ്ടെന്നും സന്ദീപ് പറയുന്നു.

×