'പ്രണയമൊരു സുജൂദല്ലേ', പാടി പ്രണയിച്ച് റിമി ടോമി; വൈറലായി ഗാനം

author-image
ഫിലിം ഡസ്ക്
New Update

publive-image

ഗായിക റിമി ടോമി പാടി അഭിനയിച്ച സുജൂദല്ലേ എന്ന സംഗീത ആല്‍ബം പുറത്തിറങ്ങി. പാട്ടും ഡാന്‍സും അഭിനയവുമായി ആരാധകരുടെ മനം കീഴടക്കുകയാണ് റിമി. നവ്യാ നായര്‍, പ്രിയാമണി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ആല്‍ബം പുറത്തുവിട്ടത്.

Advertisment

പ്രണയം നിറയ്ക്കുന്ന വിഡിയോ ഇതിനോടകം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം മൂന്ന് ലക്ഷത്തില്‍ അധികം പേരാണ് വിഡിയോ കണ്ടത്. റോണി റാഫേലാണ് ഗാനത്തിന് സംഗീതം ഒരുക്കിയത്.

ബികെ ഹരിനാരായണന്റേതാണ് വരികള്‍. പുതുമുഖ നടന്‍ പ്രതീഷ് ജേക്കബാണ് ചിത്രത്തില്‍ റിമിയുടെ കാമുകനായി എത്തുന്നത്.

rimi tomy
Advertisment