സിനിമാ ലോകത്തിന് വീണ്ടും നോവ്; മലയാളത്തിന്റെ പ്രിയ നടൻ റിസബാവ അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: സിനിമാ ലോകത്തിന് വീണ്ടും നോവ് നല്‍കി വീണ്ടും ഒരു നടന്‍ കൂടി വിടവാങ്ങി. മലയാളത്തിന്റെ പ്രിയ നടൻ റിസ ബാവ അന്തരിച്ചു. മൂന്ന് ദിവസം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് റിസ ബാവയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നാണ് അന്ത്യം.

Advertisment

publive-image

ഡോക്ടർ പശുപതിയിലൂടെ നായകനായെത്തിയ റിസ ബാവ ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് താരമായത്. ഡബ്ബിങ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിരുന്ന അദ്ദേഹം മിനി സ്ക്രീനിലും തിളങ്ങി.

തോപ്പുംപടി സ്വദേശിയായ നടന്‍ റിസബാവ സിദ്ധിഖ്-ലാലിന്റെ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രത്തോടെയാണ് ശ്രദ്ധേയനായത്.

ഡോക്ടര്‍ പശുപതി, ഇന്‍ ഹരിഹര്‍നഗര്‍, ആനവാല്‍ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോര്‍ജ്ജുകുട്ടി C/o ജോര്‍ജ്ജുകുട്ടി, ചമ്പക്കുളം തച്ചന്‍, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്പുരാന്‍, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെല്‍, ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി.

മംഗലംവീട്ടില്‍ മാനസേശ്വരിസുപ്ത, അനിയന്‍ബാവ ചേട്ടന്‍ബാവ, നിറം, എഴുപുന്ന തരകന്‍, ക്രൈം ഫയല്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കവര്‍ സ്റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗര്‍ഭിണികള്‍, കോഹിന്നൂര്‍, ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Advertisment