/sathyam/media/post_attachments/UFI3H59lqBjMjRBpG7qY.jpg)
ഹരിദ്വാര്‍: കാറപകടത്തിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. അപകടത്തിനുശേഷം താരം ആദ്യമായി സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചു. ‘ ഒരു ചുവട് മുന്നോട്ട്, ശക്തനാകാന്‍ ഒരു ചുവട്, മികച്ചതാവാന്‍ ഒരു ചുവട്’ എന്ന തലക്കെട്ടോടെയാണ് പന്ത് ചിത്രങ്ങള്‍ പങ്കുവെച്ചത്.
അപകടത്തില്‍ സാരമായി പരിക്കേറ്റ പന്ത് ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ പന്ത് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 2022 ഡിസംബര്‍ 30 ന് പുലർച്ചെയായിരുന്നു അപകടം.
വീട്ടിലേക്ക് കാറോടിച്ച് പോകുന്ന വഴിയ്ക്ക് ഉറങ്ങിപ്പോയ പന്ത്അ പകടത്തില്‍പ്പെടുകയായിരുന്നു. ഹൈവേയില്‍ തീഗോളമായി മാറിയ കാറില്‍ നിന്ന് പന്ത് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിനുശേഷം വിദഗ്ധ ചികിത്സയ്ക്ക് വിധേയനായ പന്ത് നിരവധി ശസ്ത്രക്രിയകളിലൂടെയാണ് ആരോഗ്യം വീണ്ടെടുത്തത്.
ആറുമുതല്‍ ഒന്‍പത് മാസം വരെയാണ് പന്തിന് ഡോക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വര്‍ഷത്തെ ഐപിഎല്‍ താരത്തിന് പൂര്‍ണമായും നഷ്ടപ്പെടും. ഏകദിന ലോകകപ്പും നഷ്ടമായേക്കും. ഇന്ത്യൻ താരം സൂര്യകുമാർ യാദവും ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറും ചിത്രത്തിനുശേഷം ആശംസകൾ നേർന്ന് കമന്റിട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us