അമ്മയ്ക്ക് സർപ്രൈസ് നൽകാനും പുതുവത്സരം ആഘോഷിക്കാനും ഡൽഹിയിൽ നിന്നും റൂർക്കിയിലേക്ക് യാത്ര; പുതുവത്സരാഘോഷത്തിന് അമ്മയ്‌ക്കൊപ്പം മൂന്നുദിവസം കഴിയാന്‍ യാത്ര തിരിച്ച പന്ത് ഒടുവില്‍ എത്തിയത് ആശുപത്രിക്കിടക്കയില്‍; അപകടത്തിൻ്റെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ കാണാം

New Update

അമ്മയ്ക്ക് സർപ്രൈസ് നൽകുക എന്ന ലക്ഷ്യത്തോടെ പുതുവത്സരം ആഘോഷിക്കാൻ ഡൽഹിയിൽ നിന്നും റൂർക്കിയിലേക്ക് തൻ്റെ മെഴ്‌സിഡിസ് കാറിൽ ഒറ്റയ്ക്ക് സ്വയം ഡ്രൈവ് ചെയ്തുപോയ ക്രിക്കറ്റർ ഋഷഭ് പന്തിന്റെ കാർ പുലർച്ചെ റൂർക്കിക്കടുത്ത് നർസൺ അതിർത്തിയിലെ റോഡ് ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

Advertisment

publive-image

കാറിന്റെ മുൻവശം അപ്പാടെ തകർന്നുപോയി. ഡ്രൈവിങ്ങിനിടെ പന്ത് ഉറങ്ങിപ്പോയതാണ് അപകടകാരണം. പുതുവത്സരാഘോഷത്തിന് അമ്മയ്‌ക്കൊപ്പം മൂന്നുദിവസം കഴിയാനാണ് പന്ത് ഡല്ഹിയിൽ നിന്നും യാത്രതിരിച്ചത്‌.

ഋഷഭ് പന്തിന് നെറ്റിയിലും മുതുകിലും തലയിലും കാലിലും മുറിവുകളുണ്ട്. അപകടം നടന്ന ശേഷം കാറിന്റെ ഗ്ളാസ് ഋഷഭ് പന്ത് കൈകൊണ്ട് സ്വയം ഇടിച്ചുതകർത്തശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തു വന്നത്. അതിനുശേഷം കാറിനു തീപിടിക്കുകയും കത്തി നശിക്കുകയുമായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

മികച്ച ചികിത്സ ലഭ്യമാക്കാനായി ഡെഹ്‌റാഡൂണിലെ മാക്സ് ആശുപത്രിയിലുള്ള പന്തിനെ എയർ ആംബുലൻസ് വഴി ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്. ആ അപകടത്തിൻ്റെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ ഇവിടെ നൽകുന്നു.

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

Advertisment