വിരമിച്ചാലും കേരളത്തിൽ തുടരും,തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കും; ചില പദ്ധതികള്‍ മനസിലുണ്ട്.  വെളിപ്പെടുത്താന്‍ സമയമായില്ലെന്ന് ഋഷിരാജ് സിംഗ് 

New Update

തിരുവനന്തപുരം: വിരമിച്ചാലും കേരളത്തിൽ തുടരുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കും. ചില പദ്ധതികള്‍ മനസിലുണ്ട്. വെളിപ്പെടുത്താന്‍ സമയമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

സൈക്കിളിംഗ് ശീലം നേരത്തെയുണ്ട്. ദിവസം 22 കിലോ മീറ്ററുകളോളം സൈക്കിൾ യാത്ര ചെയ്യും. ലോക്ഡൗൺ കാലത്ത് തിയ്യേറ്ററുകളില്ലാത്തതിനാല്‍ സിനിമ കാണാൻ സാധിക്കാത്തതിൽ വലിയ വിഷമമുണ്ട്.

തമിഴ്, തെലുങ്കു, മലയാളം ഇംഗ്ലീഷ് എല്ലാ ഭാഷയിലേയും സിനിമകള്‍ കാണാറുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

jail dgp rishiraj singh
Advertisment