New Update
മലമ്പുഴ: ജയിൽ ഡിജിപി ഋഷിരാജ് സിംഗ് മലമ്പുഴ ജയിൽ സന്ദർശിച്ചു. തടവുകാരെ കണ്ട് വിവരങ്ങൾ തിരക്കി. ജയിലിലെ കൃഷി വൈവിധ്യം കണ്ട് അഭിനന്ദിച്ചു.
Advertisment
ക്ഷിപ്ര വനം പദ്ധതിയിലേക്ക് അൽഫോൺസാ മാവിൻ തൈ നട്ടു. ജയിയിൽ സൂപ്രണ്ട് കെ.അനിൽകുമാറും സഹപ്രർത്തകരും ചേർന്നാണ് ജയിൽ ഡി.ജി.പി.യെ സ്വീകരിച്ചത്.
കൃഷിയിടങ്ങൾ സന്ദർശിക്കുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജയിൽ അധികൃതരേയും കൃഷിയിൽ ഏർപ്പെടുന്ന തടവുകാരേയും അഭിനന്ദിച്ചു. തടവുകാരുടെ മാനസീക പിരിമുറുക്കം കുറക്കുന്നതിനും നല്ല പച്ചക്കറി ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്നതിനും കൃഷി ഏറെ ഉപകരിക്കൂമെന്നും അഭിപ്രായപ്പെട്ടു.