മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ ഇന്ന് ചോദ്യം ചെയ്യും, അറസ്റ്റ് ചെയ്‌തേക്കും?

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ ഇന്ന് ചോദ്യം ചെയ്യും. റിയയുടെ സഹോദരന്‍ ഷൊവിക്കിനേയും, സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡയേയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിയയെ ചോദ്യം ചെയ്യുന്നത്.

Advertisment

publive-image

ചോദ്യം ചെയ്യലിന് ശേഷം റിയയെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം 10 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷമാണ് റിയയുടെ സഹോദരനേയും സുശാന്തിന്റെ മുന്‍ മാനേജറുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇതുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ അറസ്റ്റിലായ മയക്കുമരുന്ന് ഇടനിലക്കാരെ ചോദ്യം ചെയ്തതിലൂടെയാണ് ഷൊവിക്കിന്റേയും സാമുവല്‍ മിരാന്‍ഡയുടേയും പേര് അന്വേഷണ സംഘത്തിന് ലഭിച്ചത്. സുശാന്തിന്റെ വസതിയിലേക്ക്് ഇവര്‍ ലഹരിവസ്തുക്കള്‍ കൊണ്ടുപോയിരുന്നതായി സാമുവല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം.

ഷൊവിക്കിനേയും മിറാന്‍ഡയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇരുവരേയും ചോദ്യം ചെയ്തതിലൂടെ റിയക്ക് ഇതുമായുള്ള ബന്ധം വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചതായാണ് വിവരം.

film news riya chakravarthy
Advertisment