റിയയില്‍ നിന്നു പുറത്തുവരുന്ന പേരുകള്‍ ബോളിവുഡിന്റെ ഉറക്കം കെടുത്തുന്നു; വെളിപ്പെടുത്തിയിരിക്കുന്നത് സാറ അലിഖാന്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേരുകള്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ: ലഹരിക്കേസില്‍ റിയയില്‍ നിന്നു പുറത്തുവരുന്ന പേരുകള്‍ ബോളിവുഡിന്റെ ഉറക്കം കെടുത്തുന്നു.

Advertisment

publive-image

നടി സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ്, ഡിസൈനര്‍ സിമോണ്‍ കംബട്ട, സുശാന്തിന്റെ സുഹൃത്തും മുന്‍ മാനേജറുമായ രോഹിണി അയ്യര്‍, സംവിധായകന്‍ മുകേഷ് ഛബ്ര എന്നിവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ റിയ വെളിപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. പതിനഞ്ചോളം പേരുടെ വിവരങ്ങളാണ് റിയ നല്‍കിയിരിക്കുന്നത്.

ഇവര്‍ ഇപ്പോള്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് റിയ എന്‍സിബിയോട് പറഞ്ഞിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍സിബി 25 പ്രമുഖ താരങ്ങളെ അടുത്തുതന്നെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും.

റിയ ചക്രവര്‍ത്തിയുടെ വാട്‌സാപ്പ്് ചാറ്റുകള്‍ പുറത്തുവന്നതോടെയാണു സുശാന്ത് സിങ്ങിന്റെ മരണവും ലഹരിഉപയോഗവുമായുള്ള ബന്ധം അന്വേഷണത്തിന്റെ പരിധിയില്‍ എത്തിയത്.

riya chakravarthy arrest
Advertisment