റിയയുടെ താമസം ഇന്ദ്രാണി മുഖര്‍ജിയുടെ തൊട്ടടുത്ത സെല്ലില്‍, കിടക്കയും ഫാനുമില്ല; റിയ ചക്രവർത്തിയുടെ ജയിൽ ജീവിതം ദുസ്സഹമായേക്കും

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ: റിയ ചക്രവർത്തിയുടെ ജയിൽ ജീവിതം ദുസ്സഹമായേക്കും. മുംബൈ ബൈക്കുള ജയിലിൽ റിയക്കായി ഒരുക്കിയ സെല്ലിൽ സീലിങ് ഫാനോ കിടക്കയോ ഒന്നും തന്നെയില്ല. മാത്രമല്ല മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ദ്രാണി മുഖർജിയുടെ തൊട്ടടുത്ത സെല്ലിലാണ് റിയ.

Advertisment

publive-image

സുരക്ഷാ കാരണങ്ങളാലാണ് റിയയെ ഒറ്റമുറി സെല്ലിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ എത്തിയതിനാൽ കൂടെയുള്ള തടവുകാർ ആക്രമിക്കുമോ എന്ന ഭയമാണ് ഇതിനു പിന്നിലെന്നാണ് റിപ്പോർട്ട്. മൂന്നു ഷിഫ്റ്റുകളിലായി രണ്ടു പൊലിസ് കോൺസ്റ്റബിൾമാർ വീതം റിയക്ക് കാവലുണ്ടാകും.

റിയക്ക് കിടക്കാനായി കിടക്കയും തലയിണയും അനുവദിച്ചിട്ടില്ലെന്നും പായ മാത്രമാണ് നൽകിയിട്ടുള്ളതെന്നുമാണ് വിവരം. ഫാൻ നൽകിയിട്ടില്ലെന്നും കോടതി പറഞ്ഞാൽ ടേബിൾ ഫാൻ അനുവദിക്കാമെന്നും അധികൃതർ അറിയിച്ചു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി ഇടപാടുകൾ സംബന്ധിച്ച് ചൊവ്വാഴ്ചയാണ് റിയയെ മുംബൈ പൈലീസ് അറസ്റ്റു ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു എന്ന ആരോപണവും റിയയ്ക്കെതിരെ ഉണ്ട്. ഈമാസം 22 വരെയാണു റിയയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. റിയയും സഹോദരൻ ഷോവിക്കും സമർപ്പിച്ച ജാമ്യഹർജി കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു.

riya chakravarthy
Advertisment