ലഹരിമരുന്ന് ഉപയോഗിച്ചതിനും കൈവശം വച്ചതിനും റിയയ്ക്കെതിരെ തെളിവ്‌, നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ:  ലഹരിമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യും. രാവിലെ ഹാജരാകാന്‍ നിര്‍ദേശിച്ച് റിയയ്ക്ക് എന്‍സിബി നോട്ടിസ് നല്‍കി. ലഹരിമരുന്ന് ഉപയോഗിച്ചതിനും കൈവശം വച്ചതിനും റിയയ്ക്കെതിരെ തെളിവുണ്ടെന്നാണ് എന്‍സിബി പറയുന്നത്.

Advertisment

publive-image

റിയയുടെ വാട്‍സാപ്പ് സന്ദേശങ്ങളില്‍ സുശാന്ത് സിങ് രാജ്പുത്തിനു ലഹരിമരുന്ന് എത്തിച്ചു നല്‍കിയതായി സൂചനയുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ ലഹരിമരുന്ന് ഇടപാടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ റിയയുടെ സഹോദരൻ ഷോവിക്കിനെയും സുശാന്തിന്റെ മുൻ മാനേജർ സാമുവേല്‍ മിരാന്‍ഡയേയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്‍തു.

റിയയ്ക്കും കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ഉടന്‍ അറസ്റ്റുണ്ടാകും. മൊഴികള്‍ വിശദമായി പരിഗണിച്ച ശേഷമാകും നടപടി. സുശാന്തിന് ലഹരിമരുന്ന് നല്‍കിയതിലാണ് സഹായിയായ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്‍തത്.

സുശാന്തിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസിലെ വിദഗ്‍ധസംഘം പരിശോധിക്കും. ഇന്നലെ സുശാന്തിന്‍റെ വീട്ടിലെത്തിയ സംഘം സിബിഐയോടൊപ്പം തെളിവെടുത്തിരുന്നു.

film news riya chakravarthy
Advertisment