നിങ്ങളുടെ കയ്യിൽ എംഡിഎം ഉണ്ടോ? റിയ ചക്രവർത്തിയുടെ മൊബൈൽ ഫോണിൽ നിന്ന് ലഹരി മരുന്ന് ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റുകൾ കണ്ടെത്തി; റിയ സുശാന്തിന് കഞ്ചാവ് നല്‍കിയിരുന്നതായി സന്ദേശങ്ങളില്‍ വ്യക്തം

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രവർത്തിയുടെ മൊബൈൽ ഫോണിൽ നിന്ന് ലഹരി മരുന്ന് ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റുകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വിവരം സിബിഐയെ അറിയിച്ചതായാണ് സൂചന. കണ്ടെത്തിയ സംശയകരമായ ഇടപാടുകൾ സിബിഐയെ അറിയിക്കുകയായിരുന്നു.

Advertisment

publive-image

കഞ്ചാവ്, എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) തുടങ്ങിയ ലഹരികൾ റിയ ഉപയോഗിക്കുകയോ സുശാന്തിന് നൽകുകയോ ചെയ്തതായി വാട്സാപ്പ് സന്ദേശങ്ങളിൽ വ്യക്തമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഗൗരവ് ആര്യ എന്ന ഡ്രഗ് ഡീലറുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റ് ദേശീയ മാധ്യമം പുറത്തു വിട്ടു. ഞാൻ ഇത്തരം കൂടിയ ലഹരികളെ കുറിച്ച് സംസാരിക്കുമ്പോഴും വല്ലപ്പോഴും മാത്രമേ ഞാൻ ഇതെല്ലാം ഉപയോഗിക്കാറുള്ളു. എംഡിഎംഎ ഒരിക്കൽ മാത്രമാണ് ഉപയോഗിച്ചത്. നിങ്ങളുടെ കയ്യിൽ എംഡിഎം ഉണ്ടോ– ഗൗരവ് ആര്യയോട് റിയ ചോദിക്കുന്നു.

നവംബർ 25 2019 ൽ ജയ ഷാ എന്ന സുഹൃത്തുമായി നടന്ന വാട്സാപ്പ് സന്ദേശത്തിൽ നാല് തുള്ളി ചായയിൽ ഒഴിച്ചു നൽകു അദ്ദേഹം രുചിക്കട്ടെ കിക്ക് ആകാൻ 40 മിനിട്ട് കാത്തുനിൽക്കുവെന്ന് ജയ ഷാ റിയയുടെ പറയുന്നതുമായി ബന്ധപ്പെട്ട സംഭാഷണവും പുറത്തു വന്നു. മിറാൻഡ സുഷി എന്ന പേരിൽ സേവ് ചെയ്തിരിക്കുന്ന ഫോൺ നമ്പറിൽ നിന്ന് ഹലോ റിയ സാധനം ഏകദേശം തീർന്നു.

ഞങ്ങൾ ഷോവിക്കിൽ( റിയയുടെ സഹോദരൻ) സാധനം വാങ്ങട്ടെ എന്ന് ചോദിക്കുന്നുണ്ട്. ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സംഭാഷണം എന്ന ശീർഷകത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ദേശീയ മാധ്യമം പുറത്തു വിട്ടു.

 

susanth singh rajputh riya chakravarty
Advertisment