സ്നേഹത്തിന്‍റെ പേരില്‍ വേട്ടയാടുന്നു! തെറ്റുകാരി അല്ല, അറസ്റ്റിന് തയാറെന്ന് റിയ

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ : ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് മരിച്ച സംഭവത്തിൽ, ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തേക്കും. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എന്‍സിബി) റിയയെ ചോദ്യം ചെയ്യുകയാണ്. താന്‍ തെറ്റുകാരി അല്ലെന്നും അറസ്റ്റിന് തയാറാണെന്നും റിയ പ്രതികരിച്ചു.

Advertisment

publive-image

സ്നേഹത്തിന്‍റെ പേരില്‍ വേട്ടയാടുന്നുവെന്നും നടി പറഞ്ഞു. നിരപരാധി ആയതിനാലാണ് ഇതുവരെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതിരുന്നതെന്നും റിയ ചോദ്യം ചെയ്യലിന് പോകുന്നതിന് മുൻപ് പറഞ്ഞു. 11.50 ഓടെ മുംബൈ പൊലീസിന്റെ കനത്ത സുരക്ഷയില്‍ എന്‍സിബി ഓഫിസില്‍ ഹാജരായ റിയയെ ആദ്യം ഒറ്റയ്ക്കാണ് ചോദ്യം ചെയ്യുന്നത്.

കസ്റ്റഡിയിലുള്ള സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ മാനേജറായിരുന്ന സാമുവേല്‍ മിരാന്‍ഡ എന്നിവരോടൊപ്പവും ചോദ്യം ചെയ്യും. ഇരുവരും നടിക്കെതിരെ മൊഴി നല്‍കിയെന്നാണ് സൂചന. റിയയുടെ ഫോണിലെ വാട്സാപ് ചാറ്റുകളില്‍ ലഹരിമരുന്ന് ഇടപാടിന് തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.

സുശാന്തിന്റെ മരണത്തില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ടെങ്കിലും, കുറ്റക്കാരിയായി ആരോപിക്കപ്പെടുന്ന റിയയുടെ അറസ്റ്റിന് സാധ്യതയേറുന്നത് ഇതാദ്യമായാണ്.

ലഹരിമരുന്ന് കേസിന് സുശാന്തിന്റെ മരണവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. പൊരുത്തക്കേടുകളുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സുശാന്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസില്‍ നിന്നുള്ള വിദഗ്ധസംഘം പരിശോധിക്കുകയാണ്.

riya chakravarty
Advertisment