മുംബൈ: താനുമായി പ്രണയത്തിലാവുന്നതിന് മുൻപ് തന്നെ സുശാന്ത് ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങിയിരുന്നുവെന്ന് റിയ ചക്രബർത്തി. 2016ല്‍ കേദാര്‍നാഥ് സിനിമയുടെ സെറ്റില്‍ ചരസ് ഉപയോഗിച്ചെന്ന് സുശാന്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും റിയ മൊഴി നൽകി.
/sathyam/media/post_attachments/7Fth40DTlrW58yMOIAx7.jpg)
കൂടാതെ സുശാന്ത് സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നും റിയ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലിലാണ് താരം സുശാന്തിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് പറഞ്ഞത്. രണ്ടാമത്തെ ദിവസമാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
സുശാന്തിന്റെ ആവശ്യ പ്രകാരമാണ് ലഹരിമരുന്ന് എത്തിച്ച് നൽകിയതെന്നാണ് നടി ഇന്നലെ മൊഴി നൽകിയത്. സുശാന്തിനും സുഹൃത്തുക്കൾക്കും വേണ്ടിയായിരുന്നു ഇത്. എന്നാൽ താൻ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സിഗററ്റ് മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും താരം വ്യക്തമാക്കി.
എന്നാൽ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇന്നലെ ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിൽ റിയ നിഷേധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ശ്രമം.
നേരത്തെ അറസ്റ്റിലായ സഹോദരൻ ഷോവിക്കിനേയും സുശാന്തിന്‍റെ മുൻമാനേജർ സാമുവൽ മിരാന്‍ഡയെയും ഒപ്പമിരുത്തിയാണ് റിയയെ ചോദ്യം ചെയ്യുന്നത്. അതിന് ശേഷം റിയയെ ഒറ്റക്കും ചോദ്യം ചെയ്യും.
സഹോദരന്‍ ഷോവിക്കുമായി നടത്തിയ വാട്‍സാപ്പ് ചാറ്റുകൾ ലഹരിമരുന്നുമായ ബന്ധപ്പെട്ടവയാണെന്നും റിയ സമ്മതിച്ചു. ഇന്നുതന്നെ ചോദ്യം ചെയ്യൽ പൂർത്തിയായാൽ റിയയുടെ അറസ്റ്റുണ്ടായേക്കും. അതേസമയം, സുശാന്തിന്‍റെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസില്‍നിന്നുള്ള വിദ്ഗധസംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസാണ് എൻസിബി അന്വേഷിക്കുന്നത്. ലഹരികടത്തു സംഘങ്ങളുമായി റിയയുടെ സഹോദരന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റിലായത്.