'സൗത്ത് ആഫ്രിക്കയിലെത്തിയതിൽ സന്തോഷം ! അൽ-നാസർ ക്ലബിലെത്തി ആദ്യ ദിവസം തന്നെ റൊണാൾഡോയുടെ നാക്കുപിഴ

New Update

റിയാദ്:  രണ്ടര വർഷത്തെ കരാറിൽ 1770 കോടിയിലേറെ പ്രതിഫലം നൽകിയാണ് റൊണാൾഡോയെ സൌദിയിലെത്തിച്ചത്. എന്നാൽ അൽ-നാസർ ക്ലബിലെത്തി ആദ്യ ദിവസം തന്നെ റൊണാൾഡോയുടെ നാക്കുപിഴയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

Advertisment

publive-image

സൌദി അറേബ്യ എന്നതിന് പകരം 'സൗത്ത് ആഫ്രിക്കയിലെത്തിയതിൽ സന്തോഷമുണ്ടെന്നാണ് റൊണാൾഡോ പറഞ്ഞത്. മെഡിക്കൽ നടപടിക്രമങ്ങൾക്ക് ശേഷം റൊണാൾഡോയ്ക്ക് അൽനാസർ സ്റ്റേഡിയത്തിൽ ആരാധകർ നൽകിയ സ്വീകരണത്തിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താരത്തിന് അബദ്ധം പിണഞ്ഞത്.

റൊണാൾഡോയ്ക്ക് നാക്കുപിഴ സംഭവിച്ചത് ഇങ്ങനെയാണ്, "സൗത്ത് ആഫ്രിക്കയിലേക്ക് വരിക എന്നത് എന്നെ സംബന്ധിച്ച് എന്റെ കരിയറിന്റെ അവസാനമല്ല. ഞാന്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് ഇത്. സത്യസന്ധമായി പറഞ്ഞാല്‍, ആളുകള്‍ എന്താണ് പറയുന്നത് എന്നത് എനിക്ക് വിഷയമല്ല. ഞാന്‍ എന്റെ തീരുമാനങ്ങളെടുക്കും. ഇവിടെ എത്താനായത് എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു"

Advertisment