ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെ ലയണൽ മെസ്സിയും സൗദി അറേബ്യയിലേക്ക്; . സൗദിയിലെ മുൻനിര ക്ലബ്ബായ അൽ ഹിലാൽ മെസ്സിയുമായി ചർച്ച നടത്തി?

New Update

റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെ ലയണൽ മെസ്സിയും സൗദി അറേബ്യയിലേക്കു ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗദിയിലെ മുൻനിര ക്ലബ്ബായ അൽ ഹിലാൽ മെസ്സിയുമായി ചർച്ച നടത്തിയെന്ന് ഇറ്റാലിയൻ പത്രം റിപ്പോർട്ട് ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ ക്ലബ്ബുമായി കരാർ ഒപ്പിട്ടതിനു പിന്നാലെയാണ് മെസ്സിയെക്കുറിച്ചുള്ള വാർത്തയും ചൂടുപിടിക്കുന്നത്. സൗദി ലീഗിൽ അൽ നസർ ക്ലബ്ബിന്റെ ബദ്ധവൈരികളാണ് അൽ ഹിലാ‍ൽ ക്ലബ്.

Advertisment

publive-image

ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായ മുപ്പത്തിയഞ്ചുകാരൻ മെസ്സി ക്ലബ്ബുമായി പുതിയ കരാ‍ർ ഒപ്പുവച്ചിട്ടില്ല ഇതുവരെ. മെസ്സിയുടെ സൗദി വരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കു കരുത്തു പകരുന്ന സംഗതി ഇതാണ്.

അൽ നസർ ക്ലബ്ബിൽ ചേർന്നതോടെ ക്രിസ്റ്റ്യാനോയുടെ ആയിരക്കണക്കിനു ജഴ്സികൾ ചുരുങ്ങിയ സമയത്തിനകം വിറ്റുപോയിരുന്നു. ഇതോടെ മെസ്സിയുടെ ജഴ്സി അൽ ഹിലാൽ ക്ലബ്ബും വിൽപനയ്ക്കു വച്ചു. എന്തു വിലകൊടുത്തും മെസ്സിയെ അൽ ഹിലാൽ ക്ലബ്ബിൽ എത്തിക്കുമെന്നതിന്റെ സൂചനയാണിതെന്നു കരുതുന്നു.

റൊണാൾഡോ അൽ നസർ ക്ലബ്ബിൽ ചേർന്നതിനു പിന്നാലെ മെസ്സിയെ ടീമിലെത്തിക്കാനുള്ള കരാർ അൽ ഹിലാൽ ഗൗരവമായി പരിഗണിക്കുകയാണെന്ന് കുവൈത്തിലെ മുൻ ഇൻഫർമേഷൻ മന്ത്രി ഡോ. സാദ് ബിൻ തഫേല അൽ അജ്മി പറഞ്ഞു.

Advertisment