ഭാരതത്തിന്‍റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം റിയാദ് ഇന്ത്യന്‍ എംബസിയില്‍ ആഘോഷിച്ചു.

author-image
admin
New Update

റിയാദ് :  ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും സമുചിതമായി ആച രിച്ചു. വളരെ ചുരുങ്ങിയ ആളുകളെ മാത്രമേ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുള്ളൂ റിയാദിൽ ഇന്ത്യൻ അംബാസ്സ ഡറും ജിദ്ദയിൽ  കോൺസൽ ജനറലും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. റിയാദിൽ അംബാസിഡർ ഡോ. ഔസാഫ് സയീദ് ദേശീയ പതാക ഉയർത്തി. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി അലുമ്നി അസോസിയേഷൻ അംഗങ്ങൾ സംഘടിപ്പിച്ച രക്തദാന ക്യാമ്പും എംബസി അങ്കണത്തില്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

തുടര്‍ന്ന് ഇന്ത്യന്‍ പ്രസിഡണ്ട്‌ രാംനാഥ് ഗോവിന്ദിന്റെ സ്വാതന്ത്ര്യദിന സന്ദേശം അംബാസിഡർ ചട ങ്ങിൽ വായിച്ചു. >

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള 75 വർഷത്തെ നയതന്ത്ര ബന്ധങ്ങൾ എന്നിവ ആഘോ ഷിക്കുന്നതിനായി പ്രവാസികളിൽ നിന്നുള്ള നിർദ്ദേശങ്ങളും പങ്കാളിത്തവും അദ്ദേഹം ക്ഷണിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി, എംബസി പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങിൽ, അംബാസഡർ അവാർഡും രാഷ്ട്രപതിയുടെ സർട്ടിഫിക്ക റ്റും ഈ വർഷത്തെ സൗദിയില്‍  നിന്നുള്ള അവാര്‍ഡ്‌ ജേതാവ്  സിദീഖ് അഹമ്മദിന് സമ്മാനിച്ചു. ഇറാം ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്  അഹമ്മദ്. ഇതിനുപുറമെ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും  അദ്ദേഹം സജീവമായി ഇടപെടുന്നു . ഇന്ത്യയുടെ ശുചിത്വ പരിപാടി പല രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ സഹായിച്ച അദ്ദേഹത്തിന്റെ നവീനമായ ഇ ടോയ്ലറ്റ് ആശയം. ഏറെ ശ്രദ്ധിക്കപെട്ടതാണ്

ലുലു ഗ്രൂപ്പുമായി സഹകരിച്ച്, എംബസി ആഗസ്റ്റ് 11 മുതല്‍ 16 വരെ റിയാദിലെ ലുലു ഹൈപ്പർമാർ ക്കറ്റിൽ ഇന്ത്യ-സൗദി ഉത്സവം ആഘോഷിക്കുകയാണ് . ഫെസ്റ്റിവൽ അംബാസഡർ കഴിഞ്ഞ ദിവ സം  ഉദ്ഘാടനം ചെയ്തു,  ഇന്ത്യയിൽ നിന്നുള്ള നിരവധി ഉപഭോക്തൃ ഉൽപ്പന്നങ്ങളും ജൈവ പഴങ്ങ ളും പച്ചക്കറികളും ആഘോഷത്തോടനുബന്ധിച്ച്  പുറത്തിറക്കി. ഇന്ത്യൻ തുണിത്തരങ്ങൾ കൊണ്ട് നിർമ്മിച്ച സൗദി വിവാഹ വസ്ത്രങ്ങളുടെ പ്രകാശനവും പരിപാടിയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നു.

ഈ കൊവിഡ്  പ്രതിസന്ധി കാലഘട്ടത്തിലും ഇന്ത്യക്കാരുടെ ക്ഷേമത്തിനും ഇരു രാജ്യങ്ങളും തമ്മി ലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും സൗദി ഭരണകൂടം നല്ല പരിഗണനയാണ് നൽ കുന്നത്. ഇന്ത്യാ രാജ്യത്തിൻറെ അഖണ്ഡതക്കും സുരക്ഷക്കുമായി ധീരമായി പോരാടി വീരമൃത്യു വരിച്ച ജവാന്മാർക്ക് അംബാസ്സഡർ ആദരാഞ്ജലി അർപ്പിച്ചു.

publive-image

24  ലക്ഷം വരുന്ന സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായുള്ള പ്രവർത്തനങ്ങളിൽ മികച്ച പിന്തുണ നൽകിയ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അംബാസ്സഡർ നന്ദി രേഖപ്പെടുത്തി.

publive-image

സെക്കന്റ്‌ സെക്രട്ടറി റിതു യാദവ്  കള്‍ച്ചറല്‍ ആന്‍ഡ്‌ മീഡിയ ചുമതല റിയാദ് ഇന്ത്യന്‍ എംബസി

കൊവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ നാട്ടില്‍  കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന തിന് നേരിട്ടുള്ള സര്‍വീസിനായി ശ്രമം തുടരുകയാണെന്ന് അംബാസിഡര്‍ പറഞ്ഞു. പതിവിന് വിപ രീതമായി നിരവധി കള്‍ച്ചറല്‍ പ്രോഗ്രാം ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിലെ പ്രത്യേ കതയായിരുന്നു. ആസാദികി അമൃത് മഹോത്സവ് എന്നപേരില്‍ ആണ്  എഴുപത്തിയഞ്ചാം സ്വാത ന്ത്ര്യദിനം ആഘോഷിക്കുന്നത്.  സെക്കന്റ്‌ സെക്രട്ടറി റിതു യാദവ്  (കള്‍ച്ചറല്‍ ആന്‍ഡ്‌ മീഡിയ) പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisment