റിയാദ് : ഇന്ന് ആഗസ്റ്റ് 15 പതിനായിരങ്ങൾ ആത്മത്യാഗം ചെയ്ത് സ്വപ്ന സാക്ഷാത്ക്കാരം കൈവരിച്ച വിജയദിനം ഇന്ന് നാം അനുഭവിക്കുന്ന അഭിമാനത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ഓർമപ്പെടുത്തൽ ....' നൂറ്റാണ്ടുകളോളം ഇന്ത്യയെ തടവിലാക്കിയ ബ്രീട്ടിഷ് സാമ്യജ്യത്തോട് പട വെട്ടി മരിച്ച ധീര രക്തസാക്ഷികളുടെ സ്മരണകൾക്ക് മുൻപിൽ രക്തപുഷ്പങ്ങൾ അർപ്പിച്ച് ഉറക്കെ .... ഉറക്കെ.... വന്ദേമാതരം കണ്ഠങ്ങളിൽ മുഴങ്ങുന്ന പുണ്യദിനം. കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ചടങ്ങിന് മാത്രമായി ഒതുങ്ങി സൗദിയിലെ റിയാദില്‍ ഇന്ത്യന്‍ എംബസിയില്‍ അംബാസിഡര്‍ പതാക ഉയര്‍ത്തി.
/sathyam/media/post_attachments/WqTyvayobwljaSjBZhEl.jpg)
റിയാദ് ഇന്ത്യന്‍ എംബസി അങ്കണത്തില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ .... അംബാസിഡര്‍ ഡോ: ഔസാഫ് സയീദ്
എല്ലാ വര്‍ഷവും നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിനാഘോഷം. ആളും ആരവും ഇല്ലാതെ റിയാദ് ഇന്ത്യന്‍ എംബസിയില്‍ നടന്നു .കോവിഡ് പശ്ചാത്തലത്തിലാണ് എംബസി ഉദ്ധ്യോഗസ്ഥരും ചുരുക്കം ചില ക്ഷണിക്കപെട്ട കമ്മ്യൂണിറ്റി പ്രനിധികളും പങ്കെടുത്ത പതാക ഉയര്‍ത്തല്‍ ചടങ്ങ് എംബസിയില്‍ നടന്നത്.
/sathyam/media/post_attachments/TqUPcwwfXwtfuHzvgvMs.jpg)
എംബസി അങ്കണത്തില്‍ അംബാസിഡര്‍ ഡോ: ഔസാഫ് സയീദ് പതാക ഉയര്‍ത്തുന്നു.
അംബാസിഡര്‍ ഡോ: ഔസാഫ് സയീദ് പതാക ഉയര്‍ത്തുന്നു തുടര്‍ന്ന് രാഷ്ട്ര പതിയുടെ സതന്ത്ര്യദിനസന്ദേശം എഫ് ബി , യുട്യൂബ് വഴി ലൈവ് ആയി നല്‍കി. വൈകുന്നേരം അംബാസിഡര് മധ്യമപ്രവര്‍ത്തകരുമായി വെബിനാര്‍. വഴി അഭിസംബോധന ചെയ്യുന്നുണ്ട്.
/sathyam/media/post_attachments/9daVdnVET9aKtM9ikFQS.jpg)
എംബസി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അംബാസിഡര്‍ ഡോ: ഔസാഫ് സയീദ് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുന്നു.
ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ രീതിയും കൊറോണ പ്രതിരോധവും ദരിദ്രർക്കുള്ള ശാക്തീകരണ പ്രവർത്തനങ്ങളും സന്ദേശത്തില്‍ അംബാസിഡര്‍ എടുത്തു പറഞ്ഞു, കോവിഡ് പ്രതിരോധത്തിൽ മാതൃകയായ സൗദി ഭരണാധികാരികളായ ഇരു ഹറമുകളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസിനെയും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെയും അദ്ദേഹം പ്രശംസിച്ചു. സൗദിയിലെ വിവിധ മന്ത്രാലയങ്ങളിൽ നിന്ന് ഇന്ത്യൻ എംബസിക്ക് ലഭിക്കുന്ന സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് 74ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സൗദി സമയം രാവിലെ ഏഴിന് ആക്ടിങ് കോൺസുൽ ജനറൽ ഖൈർ ബാം സാബിർ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ സംഘടിപ്പിച്ച ലളിതമായ പരിപാടിയിൽ ആക്റ്റിങ് കോൺസുൽ ജനറൽ വൈ സാബിർ ഇന്ത്യൻ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു കേൾപ്പിച്ചു.
/sathyam/media/post_attachments/E2UyLAyJUGVY5d3njvlC.png)
ജിദ്ദ കോണ്‍സുലേറ്റില്‍ ആക്റ്റിങ് കോൺസുൽ ജനറൽ വൈ സാബിർ പതാക ഉയര്‍ത്തലിന് ശേഷം രാഷ്ട്രപതിയുടെ സന്ദേശം വായിക്കുന്നു.
കോവിഡ് കാലത്ത് നടന്നു വരുന്ന കോൺസുലേറ്റിലെ വിവിധ സേവന പ്രവർത്തനങ്ങൾക്കും വന്ദേ ഭാരത് മിഷനും ജിദ്ദയിലെ വിവിധ സംഘടനകളും സ്ഥാപനങ്ങളും നൽകിവരുന്ന പിന്തുണയ്ക്കും അദ്ദേഹം നന്ദിയും കടപ്പാടും അറിയിച്ചു.
/sathyam/media/post_attachments/DwM7gVP8vqrrsNXLlOBQ.jpg)
ജിദ്ദ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആക്റ്റിങ് കോൺസുൽ ജനറൽ വൈ സാബിർ പതാക ഉയര്‍ത്തുന്നു .
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ ദേശഭക്‌തി ഗാനങ്ങൾ ആലപിച്ചു. ശേഷം കേക്ക് മുറിച്ച് സദസിൽ വിതരണം ചെയ്തതോടൊപ്പം കോൺസുലേറ്റ് അങ്കണത്തിൽ വൃക്ഷതൈ നടുകയും ചെയ്‌തു. കോവിഡ് പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ചടങ്ങിന് എത്തിയത്./sathyam/media/post_attachments/v1tKqANtqMGQmoHSOgIZ.jpg)
ഭാരതത്തിന്‍റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷം കോണ്‍സുലേറ്റ് അങ്കണത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us