റിയാദ്: ഇന്ത്യന്‍ എംബസിയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട്‌കളുണ്ടാക്കി അതുവഴി സന്ദേശങ്ങളയച്ച് വന്ദേ ഭാരത് വിമാന സര്‍വീസ് വഴി യാത്രക്കുള്ള ടിക്കറ്റിന് പണമടക്കണമെന്നും മറ്റും ആവശ്യപ്പെട്ടാണ് സന്ദേശങ്ങള്‍ അയക്കുന്നത് ഇത്തരം വ്യാജ സന്ദേശങ്ങളില്‍ കുടുങ്ങരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കുന്നു.
/sathyam/media/post_attachments/HqmZGlsPhG1OHRX3lGLE.jpg)
ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജ ട്വിറ്റെര്‍ അകൌണ്ട് ഉണ്ടാക്കി അതില്‍ നിന്നാണ് പലര്‍ക്കും സന്ദേശം പോകുന്നത് . വന്ദേ ഭരത് വിമാന സര്‍വീസിന്‍റെ മറവിലാണ് പണം തട്ടിപ്പ് നടത്തുന്നത് @SupportIndianEmbassy എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും indianhighcommission20@yahoo.com എന്ന ഇമെയിലില്‍ നിന്നുമാണ് പലര്‍ക്കും സന്ദേശം അയക്കുന്നത്
റിയാദ് ഇന്ത്യന്‍ എംബസിക്ക് മേല്‍പറഞ്ഞ ഐ ഡി യില്‍ ട്വിറ്റര്‍ ഹാന്‍ഡിലോ ഇ മെയില്‍ അഡ്രസോ ഇല്ലെന്നും എംബസിയുടെ എല്ലാ അഡ്രസുകളും https://www.eoiriyadh.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും എംബസി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us