കൊയിലാണ്ടി: തിരുവങ്ങൂരിൽ എട്ടു വീടുകളിൽ മോഷണശ്രമം. ബുധനാഴ്ച പുലര്‍ച്ചയാണ് നാലുപേരടങ്ങിയ സംഘം വീടുകളില്‍ മോഷണത്തിനെത്തിയത്. പുളളാട്ടില് അഷറഫിന്റെ വീട്ടില്‍ നിന്ന് രണ്ടര പവന്റെ സ്വര്‍ണാഭരണങ്ങളും മൂവായിരം രൂപയും കവർന്നു. തിരുവങ്ങൂർ വില്ലേജ് ഓഫിസിനടുത്തുള്ള എട്ടു വീടുകളിൽ മോഷണശ്രമം നടന്നു.
/sathyam/media/post_attachments/f2sfNy17IoEUBOnbJYSj.jpg)
രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോൾ അടുക്കള ഭാഗത്തെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. കവർച്ച സംഘത്തിന്റെ ദൃശ്യം വിവിധ നിരീക്ഷണ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. വലിയ കവർച്ച സംഘത്തിന്റെ ഭാഗമാണ് ഇവരെന്നു കരുതുന്നു. വിഡിയോ ദൃശ്യങ്ങൾ വിവിധ സ്റ്റേഷനുകളിലേക്ക് കൈമാറി.