New Update
പാരിസ്: മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി. കാൽമുട്ടിന് രണ്ട് ശസ്ത്രക്രിയ കഴിഞ്ഞതിനാലും ഒരു വർഷത്തെ വിശ്രമം ആവശ്യമായതിനാലുമാണ് പിൻവാങ്ങുന്നതെന്ന് ഫെഡറർ ട്വീറ്റിൽ പറയുന്നു.
Advertisment
ടൂർണമെന്റിന്റെ കാഠിന്യം കൈകാര്യം ചെയ്യാൻ കാൽമുട്ടിന് കഴിയുന്നില്ലെന്ന് ഫെഡറര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മതിയോ ബെരെറ്റിനിയുമായിട്ടുള്ള മത്സരത്തിന് മുമ്പാണ് ഫെഡറർ ടൂർണമെന്റിൽ നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കിയത്.