New Update
ബേണ്‍: വലത് കാല് മുട്ടിനു ശസ്ത്രക്രിയക്ക് വിധേയനായതിനെ തുടര്‍ന്നു റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍നിന്ന് പിന്മാറി. തന്റെ പിന്മാറ്റ വിവരം ട്വിറ്ററിലൂടെ ഫെഡറര്‍ തന്നെയാണ് പുറത്ത് വിട്ടത്.
Advertisment
കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഫെഡറര്‍ ശസ്ത്രക്രിയക്ക് വിധേയനായത്. ഏതാണ്ട് നാല് മാസം ഫെഡറര്‍ക്ക് മൈതാനത്തുനിന്ന് വിട്ടുനില്‍ക്കേണ്ടി വരും.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ അമേരിക്കന്‍ താരം സാന്ദ്രനു എതിരായ മത്സരത്തിനിടെയാണ് ഫെഡറര്‍ക്ക് പരിക്കേറ്റത്. എന്നാല്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ ഫെഡറര്‍ക്ക് ആയിരുന്നു.