Advertisment

ഇംഗ്ലണ്ട് തോറ്റ പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് രോഹിത് ശര്‍മ കാണിച്ചു തന്നു; അഹമ്മദാബാദിലെ പിച്ചിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ സുനില്‍ ഗവാസ്‌കര്‍ രംഗത്ത്‌

New Update

publive-image

അഹമ്മദാബാദ്: മോട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍മാരായിരുന്ന അലിസ്റ്റര്‍ കുക്ക്, ആന്‍ഡ്രു സ്‌ട്രോസ്, മൈക്കല്‍ വോണ്‍ തുടങ്ങിയവര്‍ പിച്ചിനെ വിമര്‍ശിച്ച് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഗവാസ്‌കറിന്റെ പ്രതികരണം.

ഇംഗ്ലണ്ട് തോറ്റ പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് രോഹിത് ശര്‍മ കാണിച്ചു തന്നെന്ന് ഗാവസ്‌ക്കര്‍ വ്യക്തമാക്കി. സ്പിന്നര്‍മാര്‍ക്കെതിരേ തെറ്റായ ഷോട്ടുകള്‍ കളിച്ചതാണ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വിനയായതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിനം മുതല്‍ പന്ത് നന്നായി ടേണ്‍ ചെയ്യുന്ന വിക്കറ്റായിരുന്നെങ്കിലും തീര്‍ത്തും കഠിനമായ പിച്ചായിരുന്നില്ല അഹമ്മദാബാദിലേതെന്ന് ഗാവസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.

Advertisment